HOME
DETAILS

മൂന്ന് സൈനികര്‍ കൂടി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇസ്‌റാഈല്‍; ഇതുവരെ കൊല്ലപ്പെട്ടത് 137 പേര്‍

  
backup
December 21 2023 | 05:12 AM

israeli-military-reports-three-more-soldiers-killed-in-gaza-2

മൂന്ന് സൈനികര്‍ കൂടി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇസ്‌റാഈല്‍

ഗസ്സ: ഹമാസിന്റെ തിരിച്ചടിയില്‍ മൂന്ന് സൈനികര്‍ കൂടി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇസ്‌റാഈല്‍. ബറ്റാലിയന്‍ 931ലെ 19 വയസ്സുകാരനായ സെര്‍ജന്റ് 20, 21 പ്രായമുള്ള രണ്ട് ലഫ്റ്റനന്റുമാണ് കൊല്ലപ്പെട്ടത്. ഇതോടെ ഹമാസിന്റെ തിരിച്ചടിയില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 134 ആയി. 740 പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഇപ്പോള്‍ കൊല്ലപ്പെട്ട മൂന്ന് സൈനികര്‍ ഉള്‍പെടെയാണോ 134 എന്നത് വ്യക്തമല്ല.

രണ്ടരമാസത്തെ ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഫലസ്തീനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 20,000 കവിഞ്ഞു. ഇതില്‍ 14,000 ത്തിലേറെ പേര്‍ സ്ത്രീകളും കുട്ടികളുമാണ്. 53,000 ലധികം പേര്‍ക്ക് പരുക്കേറ്റു. വീടുകള്‍ മറ്റു ജനവാസ കേന്ദ്രങ്ങള്‍ സ്‌കൂളുകള്‍, ആശുപത്രികള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയ ലക്ഷ്യമിട്ടാണ് ഇസ്‌റാഈല്‍ ആക്രമണം നടത്തുന്നത്. ഹമാസിനെ തകര്‍ക്കാനെന്നാണ് പറയുന്നതെങ്കിലും സാധാരണക്കാരായ ജനങ്ങളാണ് ഇവരുടെ ഇരകള്‍.

നേരത്തെ ഗസ്സയില്‍ നടത്തിയിരുന്ന ആക്രമണങ്ങള്‍ ഇപ്പോള്‍ വെസ്റ്റ് ബാങ്കിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ് ഇസ്‌റാഈല്‍. ബോംബുവര്‍ഷങ്ങള്‍ക്കും വെടിവെപ്പിനും പുറമേ നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നുണ്ട് സയണിസ്റ്റ് സേന. ജെനിന്‍ മഗരത്തിലെ യാബാദ് ഗ്രമത്തിലും ഖ്വാല്‍ഖില്‍യ, അസും തുടങ്ങിയ പ്രദേശങ്ങളിലും കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ ആക്രമണം അഴിച്ചു വിട്ടു. ഒക്ടോബര്‍ ഏഴിന് ശേഷമുള്ള രക്തരൂഷിതമായ 24 മണിക്കൂര്‍ ആണ് ജബലിയയില്‍ കഴിഞ്ഞുപോയത്. മേഖലയില്‍ ബോംബാക്രമണത്തിന്റെയും ആംബുലന്‍സ് സൈറണുകളുടെയും ശബ്ദം നിലച്ച സമയമുണ്ടായിട്ടില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. 50 ഓളം മൃതദേഹങ്ങളാണ് ജബലിയ മെഡിക്കല്‍ സെന്ററിലേക്ക് എത്തിച്ചത്. 110 പേര്‍ക്ക് പരുക്കേറ്റു. ഇരകളാക്കപ്പെട്ടവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. ഡസന്‍കണക്കിനാളുകള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.

റാമല്ലയിലെ ദീറു ഖദീസില്‍ നിരവധി വീടുകളാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് അധിനിവേശ സൈന്യം തകര്‍ത്തത്. വീടുകള്‍ ഇടിച്ചുപൊളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഫലസ്തീനി മാധ്യമങ്ങള്‍ പുറത്തുവിട്ടു. നബുലിസിലും സമാനരീതിയില്‍ ആക്രമണം നടത്തി. ഇവിടെ 15 വീടുകളാണ് തകര്‍ത്തത്. കൂടാതെ 10 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. 20 ഓളം വാഹനങ്ങളിലെത്തിയ സൈനികരാണ് അതിക്രമണങ്ങളെല്ലാം നടത്തിയത്. റഫയില്‍ പള്ളിക്ക് നേരെയും ആക്രമണമുണ്ടായി. പള്ളിക്ക് സമീപത്തെ രണ്ട് ജനവാസ കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ന്നു.

അതിനിടെ ഹമാസിന്റെ പക്കലുള്ള ബന്ദികളുടെ മോചനത്തിന് ഇസ്‌റാഈലില്‍ സമ്മര്‍ദം ശക്തമായിരിക്കെ വീണ്ടുമൊരു വെടിനിര്‍ത്തലിന് കളമൊരുങ്ങുന്നതായി സൂചനയുണ്ട്. ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയില്‍ ഹമാസും ഇസ്‌ററാഈലും തമ്മില്‍ ചര്‍ച്ചകള്‍ ഊര്‍ജിതമായി. ഇതിന്റെ ഭാഗമായി ഹമാസ് രാഷ്ട്രീയകാര്യ മേധാവി ഇസ്മായില്‍ ഹനിയ്യ ബുധനാഴ്ച ഈജിപ്തിലെ കൈറോയിലെത്തി. ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു ബന്ദികളുടെ കുടുംബാംഗങ്ങളുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തുകയും വെടിനിര്‍ത്തലിന് സന്നദ്ധമാണെന്ന് പ്രസിഡന്റ് ഐസക് ഹെര്‍സോഗ് പ്രഖ്യാപിക്കുകയും ചെയ്തതിന് പിന്നാലെയാണ് പുതിയ നീക്കം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago
No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago
No Image

വെസ്റ്റ് ബാങ്കില്‍ മാത്രം ഇസ്‌റാഈല്‍ സേന കൊന്നൊടുക്കിയത് 165 കുട്ടികളെ

International
  •  2 months ago
No Image

ബാബ സിദ്ദീഖി കൊലപാതകം: അന്‍മോല്‍ ബിഷ്‌ണോയിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം 

National
  •  2 months ago
No Image

സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

'സി.പി.എമ്മിനെ സംഘപരിവാറിന്റെ ആലയില്‍ കെട്ടിയത് മുഖ്യമന്ത്രി' പ്രതിപക്ഷ നേതാവ് 

Kerala
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല, ലബനാനില്‍ മൂന്ന് മാധ്യമ പ്രവര്‍ത്തകരെ കൊലപ്പെടുത്തി

International
  •  2 months ago
No Image

എ.ഡി.എമ്മിന്റെ മരണം; അന്വേഷണത്തിന് സിറ്റി പൊലിസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ആറംഗ സംഘം

Kerala
  •  2 months ago