യുഎഇ ലോകത്തിന് മാതൃക: വേണു രാജാമണി
ദുബൈ: സഹിഷ്ണുതയിലും മറ്റു മതങ്ങളെ അംഗീകരിക്കുന്നതിലും മത സൗഹാര്‍ദത്തിലും യുഎഇ ലോകത്തിന് തന്നെ മാതൃകയാണെന്നും റമദാനില്‍ ഒന്നിച്ചിരുന്നു നോമ്പു തുറക്കുന്നത് സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും ഭാഗമാണെന്നും നാമെന്നും അത് കാത്തു സൂക്ഷിക്കണമെന്നും ദുബൈയിലെ മുന്‍ ഇന്ത്യന്‍ കോണ്‍സുല്‍ ജനറലും നെതര്‍ലാന്‍ഡ്സ് മുന്‍ അംബാസഡറുമായിരുന്ന വേണു രാജാമണി അഭിപ്രായപ്പെട്ടു. ദുബൈ ഇന്ത്യാ ക്ളബ്ബില്‍ എട്ടു മലയാളി സംഘടനകളുടെ കൂട്ടായ്മയായ
യുനൈറ്റഡ് മലയാളി അസോസിയേഷന് (ഉമ) സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നദീര്‍ കാപ്പാട് റമദാന് സന്ദേശ പ്രഭാഷണം നടത്തി. വിവിധ സംഘടനാ പ്രതിനിധികള്‍ ആശംസകള്‍ നേര്‍ന്നു. ഉമ കണ്‍വീനര്‍ ടി.ടി യേശുദാസ് സ്വാഗതവും ജോ.കണ്‍വീനര്‍ മോഹന്‍ കാവാലം നന്ദിയും പറഞ്ഞു. സുന്ദരിദാസ് ചടങ്ങുകള്‍ നിയന്ത്രിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."