കശ്മീരില്‍ രണ്ടു ഭീകരരെ വധിച്ചതായി സൈന്യം
ശ്രീനഗര്‍: സുരക്ഷാസേന പുല്‍വാമയിലും ശ്രീനഗറിലും രണ്ട് ഭീകരരെ വധിച്ചു. ശ്രീനഗര്‍ സ്വദേശി ഷാഹിദ് ബാസിര്‍ ഷെയ്ഖ് ആണ് വധിക്കപ്പെട്ടവരിലൊരാള്‍. നാട്ടുകാര്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് സേന പറയുന്നത്.
ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ ജമ്മു പൂഞ്ച് രജൗരി ഹൈവേ അടച്ചു. ആക്രമണം നടന്ന മേഖലയില്‍ ഭീകരര്‍ക്കായി സൈന്യം വ്യാപകമായ തെരച്ചില്‍ നടത്തുകയാണ്. കൂടുതല്‍ സൈനികരേയും ഇവിടേക്ക് നിയോഗിച്ചു.
അതേസമയം പൂഞ്ചിലെ നാര്‍ഗാസ് വനമേഖലയില്‍ ഇന്നലെ ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പരുക്കേറ്റ രണ്ട് സൈനികര്‍ ഇന്ന് മരിച്ചു. ഒരു ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫിസറും ജവാനുമാണ് വീരമൃത്യു വരിച്ചത്. കൊടുംവനത്തിലെ അതീവ ദൂഷ്‌കരമായ മേഖലയില്‍ വച്ചായിരുന്നു ആക്രമണം.
ഒക്ടോബര്‍ പത്തിന് പൂഞ്ചിലെ ദേര കി ഖലിയില്‍ ഉണ്ടായ ആക്രമണങ്ങളുടെ തുടര്‍ച്ചയാണിതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. അന്ന് നടന്ന ഭീകരാക്രമണത്തില്‍ അഞ്ച് സൈനീകര്‍ വീരമൃത്യു വരിച്ചിരുന്നു. പാകിസ്ഥാന്‍ അതിര്‍ത്തിയിലൂടെ ഓഗസ്റ്റില്‍ നുഴഞ്ഞ് കയറിയവരാണിതെന്നും ഷോപ്പിയാനിലേക്ക് കടക്കാനാണ് ഇവരുടെ ശ്രമമെന്നും സൂചനയുണ്ട്. ഇതേ സംഘത്തില്‍പ്പെട്ട രണ്ട് ഭീകരരെ ഓഗസ്റ്റ് ആറിനും മറ്റൊരു ഭീകരനെ ഓഗസ്റ്റ് 19 നും സൈന്യം വധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."