കര്‍ഷക സമരവേദിയില്‍ യുവാവിനെ കൊന്നുകെട്ടിത്തൂക്കിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
ന്യുഡല്‍ഹി: കര്‍ഷക സമരവേദിയില്‍ യുവാവിനെ അതിക്രൂരമായി കൊലപ്പെടുത്തി കെട്ടിത്തൂക്കിയകേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. എന്നാല്‍ അറസ്റ്റിലായവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. സിംഘുവിലാണ് യുവാവിനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. സമരവേദിയില്‍ പൊലിസ് ബാരിക്കേഡില്‍ കെട്ടിത്തൂക്കിയ നിലയിലായിരുന്നു പഞ്ചാബ് സ്വദേശി ലക്ബീര്‍ സിങ്ങിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്കായിരുന്നു സംഭവം.
വിശുദ്ധ ഗ്രന്ഥത്തെ അവഹേളിച്ചതിനാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നാണ് ആരോപണം, ഈ അവകാശവാദവുമായി സിഖ് മതത്തിലെ സായുധവിഭാഗമായ നിഹാങ്കുകളില്‍ ഒരു വിഭാഗം രംഗത്തുവന്നിരുന്നു.
സിംഗു അതിര്‍ത്തിയില്‍ കര്‍ഷക സമരത്തിനിടെ 35 വയസ്സുകാരനെയാണ് കൈകാലുകള്‍ വെട്ടി കൊലപ്പെടുത്തിയശേഷം കെട്ടിത്തൂക്കിയത്. സംഭവത്തിന്റെ ഉത്തരവാദിത്വം ഒരു നിഹാംഗ് സംഘം ഏറ്റെടുത്തതായി പ്രതിഷേധിക്കുന്ന സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. കൊല്ലപ്പെട്ടയാള്‍ ലഖ്ബീര്‍ സിംഗ് ആണെന്നു തിരിച്ചറിഞ്ഞു. ഇദ്ദേഹത്തിന്റെ വികൃതമാക്കിയ മൃതശരീരം ബാരിക്കേഡില്‍ കെട്ടിയിട്ട നിലയിലാണ് വെള്ളിയാഴ്ച പുലര്‍ച്ചെ കണ്ടെത്തിയത്.
അതിക്രൂരമായ ഈ കൊലപാതകത്തെ അപലപിക്കുന്നതായും കൊല്ലപ്പെട്ട ലഖ്ബീറിനോ കൊലപാതകം നടത്തിയ നിഹാങ് ഗ്രൂപ്പിനോ സംയുക്ത കിസാന്‍ മോര്‍ച്ചയുമായി യാതൊരു ബന്ധവുമില്ലെന്നും ഇന്നു രാവിലെ ചേര്‍ന്ന യോഗത്തിനു ശേഷം സമര സമിതി നേതാക്കള്‍ പറഞ്ഞു.
വിശുദ്ധ ഗ്രന്ഥത്തെ അവഹേളിച്ചതിനാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നാണ് ആരോപണം, ഈ അവകാശവാദവുമായി സിഖ് മതത്തിലെ സായുധവിഭാഗമായ നിഹാങ്കുകളില്‍ ഒരു വിഭാഗം രംഗത്തുവന്നിരുന്നു.
ഏതെങ്കിലും മതഗ്രന്ഥത്തിന്റെയോ ചിഹ്നത്തിന്റെയോ പേരില്‍ മനുഷ്യരെ കൊല്ലുന്നതിന് എതിരാണെന്ന് സമരസമിതി അറിയിച്ചു. നിയമം കയ്യിലെടുക്കാനുള്ള അവകാശം ആര്‍ക്കുമില്ല. കൊലപാതകം നടത്തിയ കുറ്റവാളികളെ നിയമപ്രകാരം ശിക്ഷിക്കണമെന്നും സമരസമിതി നേതാക്കള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."