HOME
DETAILS

ജിദ്ദ എസ് ഐ സി വസന്തം കാംപയിൻ ശ്രദ്ധേയമാവുന്നു<br>

  
backup
October 15 2021 | 17:10 PM

jiddah-sic-meelaad-programs

ജിദ്ദ: റബീഉൽ അവ്വൽ ഒന്ന് മുതൽ " തിരു നബി (സ) നിത്യ വസന്തം" എന്ന തലക്കെട്ടിൽ സമസ്ത ഇസ്‌ലാമിക് സെന്റർ ജിദ്ദ സെൻട്രൽ കമ്മിറ്റി നടത്തി വരുന്ന 'വസന്തം -1443' ഓൺലൈൻ കാമ്പയിൻ വിജ്ഞാനപ്രദമായ പ്രഭാഷണങ്ങളാൽ ശ്രദ്ധേയമാവുന്നു. എല്ലാ ദിവസവും രാത്രി 8.30 മുതൽ ആരംഭിക്കുന്ന പരിപാടിയിൽ പ്രവാസ ലോകത്തെയും നാട്ടിലെയും പ്രഗത്ഭരായ പണ്ഡിതർ പങ്കെടുത്ത് പ്രവാചക ജീവിതത്തിന്റെ വിവിധ വശങ്ങളെ സംബന്ധിച്ച് പ്രഭാഷണം നടത്തി വരുന്നു. ഇത് ജിദ്ദയിലെയും സഊദിയുടെ മറ്റു ഭാഗങ്ങളിലും ഉള്ള പ്രവാസികൾക്ക് പ്രവാചകന്റെ വ്യക്തിത്വവും ജീവിതവും കൂടുതൽ അടുത്തറിയാൻ ഏറെ സഹായകമാണ്.

ഒക്ടോബർ 7 മുതൽ ആരംഭിച്ച വസന്തം കാമ്പയിൻ ഉദ്ഘാടനം ചെയ്തയത് എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ആയിരുന്നു. ഇസ്‌ലാമിനെ ഏറെ തെറ്റിദ്ധരിപ്പിക്കുന്ന ഇക്കാലത്ത് പ്രവാചകൻ മുഹമ്മദ്‌ നബി ( സ) യുടെ അധ്യാപനങ്ങൾ കൂടുതൽ പ്രചരിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രവാചകനെപ്പറ്റി കൂടുതൽ പഠിക്കാനും പകർത്താനും പ്രസ്തുത കാമ്പയിൻ ഏറെ സഹായകരമാവുമെന്നും ഇത് മാതൃക പരമായ പ്രവർത്തനമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ സ്വാഗത സംഘം ചെയർമാൻ സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ അധ്യക്ഷത വഹിച്ചു. എസ് ഐ സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ സയ്യിദ് ഉബൈദുല്ല ഐദറൂസി തങ്ങൾ മേലാറ്റൂർ പരിപാടി ഉദ്ഘാടനം ചെയ്തു. അബൂബക്കർ ദാരിമി ആലമ്പാടി പ്രമേയ പ്രഖ്യാപനം നടത്തി. നജ്മുദ്ധീൻ ഹുദവി കൊണ്ടോട്ടി മുഖ്യ പ്രഭാഷണം നടത്തി.

അബൂ ജിർഫാസ് അറക്കൽ, മൊയ്‌ദീൻ കുട്ടി ഫൈസി പന്തല്ലൂർ, അസീസ് പറപ്പൂർ, മുഹമ്മദ്‌ റഫീഖ് കൂളത്ത്, സൽമാൻ ദാരിമി, ജമാൽ മാസ്റ്റർ പേരാമ്പ്ര തുടങ്ങിയവർ ആശംസ നേർന്നു സംസാരിച്ചു. ഉസ്മാൻ എടത്തിൽ സ്വാഗതവും ജാബിർ നാദാപുരം നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  25 days ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  25 days ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  25 days ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  25 days ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  25 days ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  25 days ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  25 days ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  25 days ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  25 days ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  25 days ago