HOME
DETAILS
MAL
കൊച്ചി കപ്പല്‍ശാലയിലെ വിവരം ചോര്‍ത്തല്‍: കരാര്‍ ജീവനക്കാരന് അറസ്റ്റില്‍
backup
December 22 2023 | 05:12 AM
കൊച്ചി കപ്പല്‍ശാലയിലെ വിവരം ചോര്‍ത്തല്‍: കരാര്‍ ജീവനക്കാരന് അറസ്റ്റില്‍
കൊച്ചി: കൊച്ചി കപ്പല്‍ശാലയിലെ വിവരങ്ങള്‍ ചോര്‍ത്തിയ കരാര്‍ ജീവനക്കാരന് അറസ്റ്റിലായി. എറണാകുളം സ്വദേശി ശ്രീനീഷ് പൂക്കോടന്‍ ആണ് പിടിയിലായത്. നാവിക സേനക്കായി നിര്‍മാണത്തിലിരിക്കുന്ന കപ്പലിന്റെ ഭാഗങ്ങളുടെ ഫോട്ടോകളടക്കം ഇയാള്‍ ചോര്‍ത്തിയിരുന്നു.
ഐ.എന്‍.എസ് വിക്രാന്തിന്റെ ചിത്രവും യുദ്ധക്കപ്പലുകളും ചിത്രവും ഇയാള്‍ പകര്‍ത്തിയിട്ടുണ്ട്. എയ്ഞ്ചല്‍ പായല്‍ എന്ന സമൂഹമാധ്യമ അക്കൗണ്ടിനാണ് ശ്രീനിഷ് വിവരങ്ങള്‍ നല്‍കിയത്. മാര്‍ച്ച് മുതല്‍ ഡിസംബര്‍ വരെ ഇയാള്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്.
ഇലക്ട്രോണിക് മെക്കാനിക്കായി ജോലി ചെയ്തിരുന്ന ഇയാള്‍ക്കെതിരെ മാനേജറാണ് പരാതി നല്‍കിയത്. തുടര്‍ന്ന് എറണാകുളം സൗത്ത് പൊലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."