യുഎഇയിൽ വീണ്ടും മഴയെത്തി; വീഡിയോ കാണാം
യുഎഇയിൽ വീണ്ടും മഴയെത്തി; വീഡിയോ കാണാം
ദുബൈ: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വീണ്ടും മഴയെത്തി. ദുബൈ, അബുദാബി, റാസൽഖൈമ, ഉമ്മുൽ ഖുവൈൻ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം നേരിയ തോതിൽ മഴ പെയ്‌തത്. എന്നാൽ വെള്ളിയാഴ്ച മഴക്ക് സാധ്യതയില്ല.
ദുബൈ ഇൻവെസ്റ്റ്‌മെന്റ് പാർക്കുകൾ, ഗാർഡൻസ്, അറേബ്യൻ റാഞ്ചുകൾ, ജബൽ അലി എന്നിവിടങ്ങളിലാണ് മഴ പെയ്തത്. അൽഖൂസിലും യുടെ മറ്റു ഭാഗങ്ങളിലും ആകാശം മേഘാവൃതമായിരുന്നു. ഈ മഴക്കാലം സ്നാക്സും കാരക്ക് ചായയും കഴിക്കാനുള്ള സമയമാണെന്ന് ദുബൈ താമസക്കാർ പറയുന്നു.!
അബുദാബിയിലെ അൽ ദഫ്ര മേഖല, സ്വീഹാൻ റോഡ്, അബു അൽ അബ്യാദ് ദ്വീപ് എന്നിവിടങ്ങളിൽ മഴ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. റാസൽഖൈമയിലെ ജെയ്സ് പർവതനിരകളിൽ നേരിയ മഴ ലഭിച്ചു. യുഎഇയിലെ ഏറ്റവും കുറഞ്ഞ താപനില 7.3 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതും ഈ പ്രദേശത്താണ്.
യുഎഇയുടെ വടക്കൻ, കിഴക്കൻ എമിറേറ്റുകളിൽ മഴമേഘങ്ങൾ നിരീക്ഷിക്കപ്പെട്ടതിനെ തുടർന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) യെല്ലോ വെതർ അലർട്ട് പുറപ്പെടുവിച്ചിരുന്നു.
ഈ ആഴ്ച രാജ്യത്ത് താപനിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ രാജ്യത്തിന്റെ തീരപ്രദേശങ്ങളിൽ കുറഞ്ഞ താപനില 11 മുതൽ 20 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."