HOME
DETAILS

ജോലി സാധ്യതകൾ നോക്കി പഠിച്ചോളൂ; സഊദിയിൽ വരാനിരിക്കുന്നത് 1.2 ദശലക്ഷം തൊഴിലവസരങ്ങൾ

  
backup
December 22 2023 | 06:12 AM

saudi-arabia-aviation-sector-more-than-one-million-job-offers

ജോലി സാധ്യതകൾ നോക്കി പഠിച്ചോളൂ; സഊദിയിൽ വരാനിരിക്കുന്നത് 1.2 ദശലക്ഷം തൊഴിലവസരങ്ങൾ

റിയാദ്: സഊദി വ്യോമയാന വ്യവസായം അടുത്ത രണ്ട് ദശാബ്ദത്തിനുള്ളിൽ 1.2 ദശലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വ്യോമയാന വിദഗ്ധൻ അഭിപ്രായപ്പെട്ടതായി അറബ് ന്യൂസ് റിപ്പോർട്ട് ചെയ്തു. റിയാദ് ഇന്റർനാഷണൽ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെന്ററിൽ നടന്ന സഊദി എയർപോർട്ട് എക്‌സിബിഷനോട് അനുബന്ധിച്ച് അറബ് ന്യൂസിനോട് സംസാരിക്കവെ വിമൻ ഇൻ ഏവിയേഷൻ മിഡിൽ ഈസ്റ്റ് ചാപ്റ്റർ പ്രസിഡന്റ് മെർവത് സുൽത്താനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സഊദി അറേബ്യയിലെ വ്യോമയാന വ്യവസായ മേഖലയിൽ വിമാനത്താവളങ്ങളുടെ വർധനവ്, പുതിയ എയർലൈനുകൾ സ്ഥാപിക്കൽ, വിനോദസഞ്ചാരികളുടെ എണ്ണം തുടങ്ങിയ മേഖലയിൽ ഗണ്യമായ കുതിച്ചുചാട്ടം ആണ് വമ്പൻ തൊഴിലവസരം തുറന്നിടുന്നത്. വരുന്ന 20 വർഷത്തിനുള്ളിൽ സഊദി വ്യോമയാന വ്യവസായത്തെ നയിക്കാൻ ഒരുങ്ങുന്നുവെന്നും വ്യക്തമായ ചിത്രം ആണ് ഇപ്പോൾ കാണുന്നത്. കൂടുതൽ വിമാനക്കമ്പനികൾക്കായുള്ള ഒരു കുതിച്ചുചാട്ടം പ്രകടമാണ്.

സ്ഥിതിവിവരക്കണക്കുകൾ സഊദി അറേബ്യയിൽ 126 ശതമാനം വ്യവസായ വളർച്ച കാണിക്കുന്നു. ഈ വളർച്ച 82 ബില്യൺ ഡോളർ വരുമാനമാണ് കൊണ്ട് വരുന്നത്. ഈ വളർച്ചയെ പിന്തുണയ്ക്കുന്നതിനായി 1.2 ദശലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മെർവത് സുൽത്താൻ പ്രതീക്ഷിക്കുന്നു. സ്വകാര്യ-സർക്കാർ മേഖലകളും അവരെപ്പോലുള്ള സംഘടനകളും തമ്മിലുള്ള സഹകരണത്തിലൂടെയാണ് ഇത്രയുമധികം വളർച്ചയും തൊഴിലവസരങ്ങളും സാധ്യമാവുകയെന്ന് അവർ പറയുന്നു.

സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യോമയാന മേഖലയിൽ സംഭാവന നൽകാൻ ഒരുപോലെ കഴിയുമെന്നും അവർ പറഞ്ഞു. വ്യോമയാന വ്യവസായത്തിൽ സ്ത്രീകൾക്ക് ഏറ്റെടുക്കാൻ കഴിയുന്ന അസംഖ്യം റോളുകളെ കുറിച്ച് പറഞ്ഞ അവർ എല്ലാവർക്കും പറ്റുന്ന തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നും പറയുന്നു.

വ്യവസായത്തിന് 100,000 പൈലറ്റുമാരെ ആവശ്യമായി വരും. എഞ്ചിനിയറിംഗ് പ്രോഗ്രാമുകളേക്കാൾ പൈലറ്റിംഗ് പ്രോഗ്രാമുകൾക്ക് കൂടുതൽ ശ്രദ്ധ നൽകുന്നതിന് സർവ്വകലാശാലകളെ നയിക്കാൻ അഭ്യർത്ഥിക്കുന്നതായും അവർ പറഞ്ഞു. പുതിയ തലമുറയ്‌ക്കുള്ള സ്‌കോളർഷിപ്പുകളുടെയും ഇന്റേൺഷിപ്പുകളുടെയും പ്രാധാന്യം അവർ അടിവരയിട്ടു. ഇതിനായി സർക്കാർ, സ്വകാര്യ മേഖലകളിൽ നിന്നുള്ള പിന്തുണ അവർ ആവശ്യപ്പെട്ടു.

FAA GCAA ഫ്ലൈറ്റ് ഡിസ്പാച്ച് ലൈസൻസ് നേടിയ അറബ് ലോകത്തെ ആദ്യത്തെ സ്ത്രീകളിൽ ഒരാളാണ് മെർവത് സുൽത്താൻ. വ്യോമയാന വ്യവസായം സ്ത്രീകൾക്ക് വെല്ലുവിളികളൊന്നും നൽകുന്നില്ലെന്നും പകരം ഒരാൾക്ക് പിടിച്ചെടുക്കാനോ നഷ്ടപ്പെടാനോ കഴിയുന്ന അവസരങ്ങളാണെന്ന് അവർ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവജാതശിശുവിന്റെ വൈകല്യം; പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

Kerala
  •  16 days ago
No Image

മാംസാഹാരം കഴിക്കാന്‍ നിര്‍ബന്ധിച്ചു, പരസ്യമായി അധിക്ഷേപിച്ചു; വനിതാ പൈലറ്റ് ജീവനൊടുക്കിയ സംഭവത്തില്‍ കാമുകനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി കുടുംബം

National
  •  16 days ago
No Image

ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് പ്രിയങ്കയുടെ സത്യപ്രതിജ്ഞ; വയനാടിന്റെ പ്രിയപുത്രി എത്തിയത് കസവുസാരിയണിഞ്ഞ് 

Kerala
  •  16 days ago
No Image

ക്ഷേമപെന്‍ഷനില്‍ തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരുടെ എണ്ണം ഇനിയും കൂടാം; നടപടി ഉടനെന്ന് മന്ത്രി 

Kerala
  •  16 days ago
No Image

മഹാരാഷ്ട്രയിലെ ദയനീയ തോല്‍വി; ഉദ്ദവ് താക്കറെ മഹാവികാസ് വിടുന്നു?; സഖ്യമവസാനിപ്പിക്കാന്‍ സമ്മര്‍ദ്ദമെന്ന് റിപ്പോര്‍ട്ട്

National
  •  16 days ago
No Image

നവജാതശിശുവിന് ഗുരുതര വൈകല്യം; സ്‌കാനിങ്ങില്‍ കണ്ടെത്തിയില്ല; ആലപ്പുഴയില്‍ നാല് ഡോക്ടര്‍മാര്‍ക്കെതിരെ കേസ്

Kerala
  •  16 days ago
No Image

ലബനാന്‍ ശാന്തമായതോടെ ഗസ്സയിലും വെടിനിര്‍ത്തല്‍ ശ്രമം ഊര്‍ജ്ജിതം; പിന്നില്‍ ഖത്തര്‍; മുഹമ്മദ് ബിന്‍ അബ്ദുര്‍റഹമാന്‍ ഈജിപ്തില്‍

qatar
  •  17 days ago
No Image

പ്രവാചകനിന്ദ നടത്തിയ ഹിന്ദുത്വസന്യാസിക്കെതിരായ ട്വീറ്റിന്റെ പേരില്‍ മുഹമ്മദ് സുബൈറിനെതിരേ കടുത്ത വകുപ്പുകള്‍ ചുമത്തി; ട്വീറ്റ് രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കെതിരായ നീക്കമെന്ന് യോഗി സര്‍ക്കാര്‍ കോടതിയില്‍

National
  •  17 days ago
No Image

മൂന്നാറിലെ യുവാവിന്റെ മരണം കൊലപാതകം; സഹോദരന്‍ അറസ്റ്റില്‍

Kerala
  •  17 days ago
No Image

എറണാകുളത്ത് വിനോദയാത്രയ്‌ക്കെത്തിയ സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

Kerala
  •  17 days ago