HOME
DETAILS

ഫണ്ട് കൊവിഡ് കൊണ്ടുപോയി; ക്ഷയരോഗ മരണം കൂടി

  
backup
October 16 2021 | 05:10 AM

%e0%b4%ab%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d-%e0%b4%95%e0%b5%8a%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8b%e0%b4%af%e0%b4%bf

 


ജനീവ: കൊവിഡ് വ്യാപനം ലോകത്ത് പതിറ്റാണ്ടുകള്‍ക്കു ശേഷം ആദ്യമായി ക്ഷയരോഗം (ടി.ബി) മൂലമുള്ള മരണം കൂടാനിടയാക്കിയതായി ലോകാരോഗ്യ സംഘടന. ക്ഷയരോഗത്തിനുള്ള മരുന്ന് രോഗികള്‍ക്ക് ലഭിക്കുന്നത് തടസപ്പെട്ടതാണ് കാരണം. ക്ഷയരോഗത്തിനെതിരേ ലോകം കൈവരിച്ച നേട്ടങ്ങള്‍ ഇല്ലാതാക്കുന്നതാണിത്.
ചികിത്സിച്ച് ഭേദമാക്കാവുന്ന ഈ രോഗം ആര്‍ക്കെല്ലാം ബാധിച്ചെന്ന് പരിശോധിക്കാനും ചികിത്സിക്കാനും കൂടുതല്‍ തുക അടിയന്തരമായി മാറ്റിവയ്‌ക്കേണ്ടതുണ്ടെന്ന് ഡബ്ല്യു.എച്ച്.ഒ മേധാവി ടെഡ്രോസ് അധാനം ഗബ്രിയേസസ് പറഞ്ഞു.
ലോകത്ത് പരിശോധനയ്ക്ക് വിധേയമാകാത്ത 41 ലക്ഷം ക്ഷയരോഗികളുണ്ടെന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കുന്നത്. 2019ല്‍ ഇത് 29 ലക്ഷമായിരുന്നു. കഴിഞ്ഞവര്‍ഷം രോഗികളുടെ എണ്ണം 21 ശതമാനം കുറഞ്ഞു. ക്ഷയരോഗം നേരിടുന്നതിനുള്ള തുക കൊവിഡ് ചികിത്സയിലേക്ക് മാറ്റി ചെലവഴിച്ചതാണ് പ്രതിസന്ധിയുണ്ടാക്കിയത്.
2020ല്‍ ടി.ബി ബാധിച്ച് 15 ലക്ഷം പേരാണ് മരിച്ചത്. ഇതില്‍ 2,14,000 പേരും എച്ച്.ഐ.വി പോസിറ്റീവായിരുന്നു. 2019ല്‍ 12 ലക്ഷം രോഗികളാണ് മരിച്ചത്.
ശ്വാസകോശത്തെ ബാധിക്കുന്ന ബാക്ടീരിയ രോഗമായ ടി.ബി ആഫ്രിക്കയിലെയും ഏഷ്യയിലെയും ദരിദ്ര രാജ്യങ്ങളിലാണ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ശരിയായ ചികിത്സ ലഭിച്ചാല്‍ 85 ശതമാനം രോഗികള്‍ക്കും ആറുമാസത്തിനകം ക്ഷയരോഗം സുഖപ്പെടും. എന്നാല്‍ ചികിത്സാ ഫണ്ട് ഇല്ലാത്തത് മരണനിരക്ക് കൂടാനിടയാകുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
2019ല്‍ ക്ഷയരോഗ ചികില്‍സയ്ക്ക് 580 കോടി ഡോളറാണ് ആഗോളതലത്തില്‍ ചെലവിട്ടത്. 2020ല്‍ 530 കോടി ഡോളറായി കുറഞ്ഞതായി 2020ലെ ടി.ബി വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നസ്റല്ലയ്ക്ക് ശേഷം പിൻ​ഗാമിയായി പരി​ഗണിക്കപ്പെട്ട ഹാഷിം സെയ്ഫുദ്ദീൻ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-23-10-2024

PSC/UPSC
  •  2 months ago
No Image

നവീൻബാബുവിനെതിരായ പരാതി തയ്യാറാക്കിയത് തിരുവനന്തപുരത്തെ സിപിഎം കേന്ദ്രങ്ങളിൽ?പിന്നിൽ ഉന്നതതല ഗൂഢാലോചന, വ്യാജപരാതി മരണശേഷം

Kerala
  •  2 months ago
No Image

ആലത്തൂരിൽ പെട്രോൾ കുപ്പിക്ക് കൊളുത്തി വീട്ടിലേക്കെറിഞ്ഞു; യുവാവ് കസ്റ്റഡിയിൽ

Kerala
  •  2 months ago
No Image

തൃശൂരിൽ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും വൻ റെയ്ഡ്; കണക്കിൽ പെടാത്ത സ്വർണം പിടിച്ചെടുത്തു

Kerala
  •  2 months ago
No Image

താമസക്കാരോട് ബയോമെട്രിക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അഭ്യര്‍ഥിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 months ago
No Image

വിഴിഞ്ഞം തീരക്കടലിൽ കടലിൽ ചുഴലിക്കാറ്റിനോട് സമാനമായ ഒരു പ്രതിഭാസം; ​ദൃശ്യമായത് അരമണിക്കൂർ നേരം

Kerala
  •  2 months ago
No Image

60 വയസ്സ് കഴിഞ്ഞ സഊദികള്‍ക്കും പ്രവാസികള്‍ക്കും റിയാദ് സീസണ്‍ ഫെസ്റ്റില്‍ സൗജന്യ പ്രവേശനം

Saudi-arabia
  •  2 months ago
No Image

തെരഞ്ഞെടുപ്പിനൊരുങ്ങി മഹാവികാസ് അഘാഡി സഖ്യം; സീറ്റ് വിഭജനം പൂര്‍ത്തിയായി 

National
  •  2 months ago
No Image

ലീഗ് എസ്‌ഡിപിഐയെ പോലെയെന്ന് എംവി ഗോവിന്ദൻ; പാലക്കാട് സരിൻ ഒന്നാമതെത്തും

Kerala
  •  2 months ago