അക്ഷരം നുകരാന്‍ കൈക്കുഞ്ഞുങ്ങളുമായി അമ്മമാര്‍
പനമരം: നീര്‍വാരം ചന്ദനകൊല്ലി പണിയ കോളനിയിലെ കാഞ്ചനയും കവിതയും നിഷയും അക്ഷരം നുകരാനെത്തുന്നത് കൈകുഞ്ഞുങ്ങളുമായാണ്. ഇവര്‍ക്കൊപ്പം പ്രായം അന്‍പത് കഴിഞ്ഞ കഴിഞ്ഞ ഗൗരി. ഇത്തവണ പത്താം ക്ലാസ് വിജയം കൈപിടിയിലൊതുക്കുമെന്ന ഉറച്ച വിശ്വാസത്തിലാണിവര്‍. പഠനം പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്ന ഇവരിപ്പോള്‍ അറിവിന്റെ വാതില്‍ക്കല്‍ വീണ്ടുമെത്തിയതിന്റെ സന്തോഷത്തിലാണ്. മടിയിലിരിക്കുന്ന കുഞ്ഞുങ്ങള്‍ പഠനത്തിന് ഇവര്‍ക്ക് തടസമേയല്ല. അറിവു നേടുന്ന അമ്മയുടെ മടിയില്‍ കുഞ്ഞുങ്ങളും സന്തുഷ്ടരാണ്.
കൈകുഞ്ഞുങ്ങളുണ്ടെങ്കിലും ഇതുവരെ കാഞ്ചനയും കവിതയും നിഷയും ക്ലാസ് മുടക്കിയിട്ടില്ല. പനമരം ഗവ: ഹൈസ്‌കൂളില്‍ നടക്കുന്ന സാക്ഷരതാ മിഷന്റെ പത്താംതരം തുല്യതാ ക്ലാസിലെ സഹപാഠികാളാണിവര്‍. ഇവരെ കൂടാതെ വിവിധ കാരണങ്ങളാല്‍ പാതിവഴിയില്‍ പഠനം നിലച്ച ആദിവാസി കോളനികളില്‍ നിന്നും മറ്റുമായി നിരവധി പേരാണ് ഇവിടെ അറിവ് നുകരാനെത്തുന്നത്. ഇവര്‍ക്കൊപ്പമുള്ള അന്‍പത് കഴിഞ്ഞ ഗൗരി പനമരം പഞ്ചായത്ത് മുന്‍ അംഗമാണ്. ക്ലാസിലെത്തുന്ന പലരും ഒന്‍പതാം ക്ലാസു വരെ പഠിച്ചവരാണ്. പിന്നീട് വിവാഹവും മറ്റുമായി പഠനം മുടങ്ങുകയായിരുന്നു.
പഠനം മുടങ്ങിയതില്‍ നിരാശരായിരുന്നിട്ട് കാര്യമില്ല, പഠിച്ചാലെ നേട്ടമുണ്ടാവൂ. അതുകൊണ്ട് ഇത്തവണ പത്താം ക്ലാസ് വിജയിക്കണം കാഞ്ചന പറഞ്ഞു. ആദിവാസി കോളനികളില്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുന്ന നിരവധി പേരുണ്ട്.
തങ്ങള്‍ കൈകുഞ്ഞുങ്ങളുമായി സ്‌കൂളില്‍ പോകുന്നത് കണ്ടങ്കിലും ആര്‍ക്കെങ്കിലും മനം മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് താനെന്ന് മറ്റൊരു പഠിതാവായ സീത പറയുന്നു. ഞായറാഴ്ച്ചകളിലാണ് ക്ലാസ് നടക്കുന്നത്. മറ്റു ദിവസങ്ങളില്‍ കൂലിപ്പണിക്ക് പോകുമെന്നും ഇവര്‍ പറയുന്നു. നിലവില്‍ പനമരം സ്‌കൂളില്‍ മാത്രം പത്ത്, പ്ലസ് വണ്‍ ക്ലാസുകളിലായി 50 ഓളം ആദിവാസികള്‍ പഠിക്കുന്നുണ്ട്. പുതുതായി ആരംഭിച്ച പ്ലസ് വണ്ണില്‍ മാത്രം 20 ആദിവാസികളെത്തുന്നുണ്ട്. പാതിവഴിയില്‍ നിലച്ച അക്ഷര ലോകം തിരിച്ചു പിടിക്കാനുള്ള ഒരുക്കത്തിലാണ് ഈ അമ്മമാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."