ഡിമാന്‍ഡ് കൂടുന്നു; ഡെലിവറി 'ശരവേഗത്തിലാക്കാന്‍' തയ്യാറെടുത്ത് മാരുതി
ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് സമാനതകളില്ലാവണ്ണം ശക്തരായ ബ്രാന്‍ഡാണ് മാരുതി. എസ്.യു.വി സെഗ്മെന്റിലെ കിരീടം വെക്കാത്ത രാജാക്കന്‍മാരായ മാരുതി തങ്ങളുടെ വിവിധ മോഡലുകളുടെ ഡെലിവറികളുടെ വേഗത കൂട്ടാന്‍ തയ്യാറെടുക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. മാരുതിക്ക് ഏറ്റവും കൂടുതല്‍ വിറ്റ് വരവുണ്ടാക്കി കൊടുക്കുന്ന മോഡലുകളായ ഗ്രാന്റ് വിറ്റാരുടേയും ബ്രെസയുടേയും ഡെലിവറിയുടെ വേഗത കൂട്ടാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.
നിലവില്‍ ഓരോ മാസവും മാരുതി സുസുക്കി ബ്രെസ 14,00015,000 യൂണിറ്റ് വില്‍പ്പന നേടുന്നുണ്ട്. മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റില്‍ സെല്‍റ്റോസിനെ പിന്തള്ളി രണ്ടാം സ്ഥാനം സ്വന്തമാക്കിയ ഗ്രാന്‍ഡ് വിറ്റാര പ്രതിമാസം 12,000 മുതല്‍ 13,000 യൂണിറ്റ് വരെ വില്‍പ്പനയാണ് സ്വന്തമാക്കുന്നത്. കൂടാതെ വില്‍പ്പന കുതിക്കുന്നതിനൊപ്പം വാഹനത്തിന്റെ ഡിമാന്‍ഡും കൂടിയതോടെയാണ് ഡെലിവറിയുടെ വേഗത കൂട്ടി ഉപഭോക്താക്കളുടെ മുഷിച്ചില്‍ കുറയ്ക്കാന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നത്. നേരത്തെ അഞ്ച് മാസത്തോളം ബുക്ക് ചെയ്ത് കാത്തിരിക്കേണ്ടി വന്ന ഗ്രാന്‍ഡ് വിറ്റാര ഇപ്പോള്‍ തന്നെ രണ്ടര മാസം കൊണ്ട് ഉപഭോക്താക്കളിലേക്ക് എത്തുന്ന അവസ്ഥയുണ്ടായിട്ടുണ്ട്.
. നേരത്തെ 3.5 മുതല്‍ 4.5 മാസം വരെ കാത്തിരിക്കേണ്ടിയിരുന്ന ബ്രെസയുടെയും ഫ്രോങ്ക്‌സിന്റെയും ഡെലിവറിയും നേരത്തെയാക്കാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്.കൂടാതെ എസ്.യുവി സെഗ്മെന്റില്‍ 22.5 ശതമാനം വിപണി വിഹിതമുണ്ടായിരുന്ന മാരുതിക്ക് ഇപ്പോള്‍ മാര്‍ക്കറ്റില്‍ 43.2 ശതമാനമാണ് വിപണിമൂല്യം.
Content Highlights:maruti suzuki brezza and grand vitara suvs reduced waiting period
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."