ചാറ്റ് ചെയ്ത്‌കൊണ്ട് ഒന്നിച്ചിരുന്ന് പാട്ട് കേള്‍ക്കാം; പുത്തന്‍ ഫീച്ചറുമായി വാട്‌സാപ്പ്
ചാറ്റ് ചെയ്യുമ്പോള്‍ സുഹൃത്തുക്കള്‍ക്കോ മറ്റോ ഒപ്പമിരുന്ന് ഒന്നിച്ച് പാട്ട് കേള്‍ക്കാനും വാട്‌സാപ്പിലൂടെ ഇനി സാധിക്കും. ആപ്പിളിന്റെ ഷെയര്‍ പ്ലേ ഫീച്ചറിന് സമാനമായ ഈ ഫീച്ചര്‍ വാട്‌സാപ്പിന്റെ ബീറ്റാ വേര്‍ഷനിലാണ് നിലവില്‍ ലഭ്യമായിരിക്കുന്നത്.ഓണ്‍ലൈന്‍ വെബ്‌സൈറ്റായ വാബീറ്റാ ഇന്‍ഫോയാണ് പാട്ടുകള്‍ മറ്റുള്ളവര്‍ക്ക് ഒപ്പമിരുന്ന് കേള്‍ക്കാന്‍ സഹായിക്കുന്ന ഫീച്ചര്‍ വാട്‌സാപ്പ് അവതരിപ്പിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തത്.
പലവിധ ആവശ്യങ്ങള്‍ക്ക് ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്താനാവും. വിനോദത്തിനും, ജോലിയുടെ ഭാഗമായും മറ്റും ഒരു ഓഡിയോ ഫയല്‍ ഒന്നിച്ചിരുന്ന് കേള്‍ക്കണമെങ്കില്‍ ഈ സംവിധാനം പ്രയോജനപ്പെടുത്താനാവും. ഗ്രൂപ്പ് കോളിനിടെ ആര്‍ക്കും ശബ്ദം മറ്റുള്ളവരുമായി പങ്കുവെക്കാം.വാട്‌സാപ്പിന്റെ ഐഒഎസ് വേര്‍ഷന് വേണ്ടി ഈ ഫീച്ചര്‍ നേരത്തെ തന്നെ നിര്‍മാണം തുടങ്ങിയിരുന്നു. ഇപ്പോള്‍ ആന്‍ഡ്രോയിഡിലും പരീക്ഷിച്ചു തുടങ്ങി. ഈ ഫീച്ചര്‍ എന്ന് അവതരിപ്പിക്കുമെന്ന് വ്യക്തമല്ല. ബീറ്റാ ടെസ്റ്റര്‍മാര്‍ക്കിടയില്‍ താമസിയാതെ തന്നെ ഈ സൗകര്യം എത്തിയേക്കും.
Content Highlights:WhatsApp working on new feature to let users share music during video calls
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."