ഇടുക്കിയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ടു; പെണ്‍കുട്ടിയുടെ മൃതദേഹം കിട്ടി, കൂടെയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുന്നു
ഇടുക്കി: തെക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുന്നു. കാഞ്ഞാറില്‍ ഒഴുക്കില്‍ പെട്ട കാറിനരികെ നിന്ന് ഒരു പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി.
രാവിലെയാണ് ഈ കാര്‍ ഒഴുക്കില്‍ പെട്ടത്. പിന്നീട് പൊലീസും നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് തെരച്ചില്‍ നടത്തി. കാറില്‍ രണ്ട് പേര് ഉണ്ടായിരുന്നു എന്ന് നാട്ടുകാര്‍ പറഞ്ഞിരുന്നു. ഇതില്‍ ഒരാളുടെ മൃതദേഹമാണ് ലഭിച്ചിരിക്കുന്നത്. കാറിലുണ്ടായിരുന്ന രണ്ടാമത്തെ ആള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. കനത്ത മഴയും കുത്തൊഴുക്കും തെരച്ചിലിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
അതേസമയം, കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍ പ്ലാപ്പള്ളി ഭാഗത്തുണ്ടായ ഉരുള്‍പൊട്ടലില്‍ ഏഴ് പേരെ കാണാതായി. 3 വീടുകള്‍ ഒലിച്ചുപോയി. പുലര്‍ച്ചെ മുതല്‍ പെയ്യുന്ന ശക്തമായ മഴയെത്തുടര്‍ന്നാണ് ഉരുള്‍പൊട്ടലുണ്ടായത്. പൂഞ്ഞാര്‍ തെക്കേക്കരയിലും മുണ്ടക്കയത്തുമൊക്കെ ഉരുള്‍പൊട്ടല്‍ ഉണ്ടായെങ്കിലും അത് തീവ്രത കുറഞ്ഞവ ആയിരുന്നു. എന്നാല്‍, കൂട്ടിക്കലില്‍ ഉണ്ടായത് ശക്തമായ ഉരുള്‍പൊട്ടലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."