അധികാര വികേന്ദ്രീകരണം ശക്തമാക്കും
അശോകൻ ചരുവിൽ
അധികാര വികേന്ദ്രീകരണം, ജനകീയാസൂത്രണം എന്നിവയുടെ മുന്നോട്ടുള്ള പ്രയാണത്തെ ശാക്തീകരിക്കുന്നതാണ് നവകേരള സദസ്. ഇത് സാർഥകമായ പുത്തൻ പരീക്ഷണമാണ്. എത്ര ഫലവത്താകുമെന്നതിനേക്കാൾ മുന്നോട്ടുള്ള പ്രയാണം നടക്കുന്നു എന്നതാണ് പ്രധാനം. ഭാവികേരളത്തിനു പുതിയ ക്രിയാത്മകതയുണ്ടാക്കുന്ന നടപടികളാണ് ഇനിയുണ്ടാകുക. അധികാര വികേന്ദ്രീകരണത്തിന്റെ തുടർച്ചയായാണ് ഇതിനെ കാണുന്നത്. ജനകീയ അനുഭവത്തെ സ്വാംശീകരിക്കുകയാണ് ചെയ്യുന്നത്. വികസനപ്രവൃത്തികൾ ഇതിലൂടെയാണ് നടക്കുക.
മന്ത്രിസഭതന്നെ ജനങ്ങളിലേക്കു വരുകയാണുണ്ടായത്. അവർക്ക് ജനങ്ങളുമായി സംവദിക്കാൻ മികച്ച അവസരമുണ്ടായി. ഭാവിഭരണത്തിലും ജനകീയ അഭിപ്രായം അറിയുന്നതിലുമൊക്കെ ഇതു പ്രതിഫലിക്കും. പ്രഭാതസദസിൽ പ്രമാണിമാരല്ല പങ്കെടുക്കാനെത്തിയത്. എല്ലാ ജനവിഭാഗങ്ങൾക്കും പങ്കാളിത്തമുണ്ടായിരുന്നു. സദസ് അഭിപ്രായങ്ങൾ വ്യക്തമാക്കിയപ്പോൾ അതു കേൾക്കുകയും എഴുതിയെടുക്കുകയും ചെയ്തു. ഉദ്യോഗസ്ഥ കൗണ്ടറുകൾ വഴിയും പരാതികൾ ഏറ്റെടുത്തു. മുമ്പ് നൽകിയ പരാതികൾ അവഗണിക്കപ്പെട്ടുവെങ്കിൽ ഇക്കുറി മറുപടികൾ നൽകാനെങ്കിലും ഉദ്യോഗസ്ഥർ തയാറാകേണ്ടിവരുമെന്ന് ഉറപ്പാണ്.
അടിയന്തരശ്രദ്ധ പതിയേണ്ട കാര്യങ്ങൾ സംബന്ധിച്ചു മനുഷ്യസാധ്യമായ എല്ലാ നടപടികളുമുണ്ടാകുമെന്നു പ്രതീക്ഷിക്കാം. മുമ്പു പരാതികളൊക്കെ മുക്കിയിരുന്നു. ഇനി അതുണ്ടാകില്ല. ജനങ്ങളുടെ അനുഭവവും തിരുത്തലും ഒന്നുചേരുന്ന പരിവർത്തനമാണ് നടക്കേണ്ടത്.
പരിപാടിക്ക് ചെലവു ചെയ്യേണ്ടിവരും. ആർക്കുവേണ്ടി, എന്തിനു വേണ്ടിയാണ് ചെലവ് എന്നതാണ് നോക്കേണ്ടത്. സാമാന്യജനത്തിനു ഗുണകരമാണെങ്കിൽ എന്താണ് പ്രശ്‌നം? കർഷകത്തൊഴിലാളി പെൻഷൻ തുടങ്ങിയ കാലത്ത് 60 രൂപ നൽകുന്നത് ഉൽപാദനക്ഷമമല്ല എന്ന വിമർശനം ഉയർത്തിയിരുന്നു. അത് പുതിയ ആശയമായിരുന്നു. പുതിയ കെട്ടുറപ്പുമുണ്ടാക്കി. ഇതാണ് പുതിയ ചുവടുവയ്പ്പ്.
Content Highlights:Decentralization of power will be strengthened
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."