HOME
DETAILS
MAL
തൊഴിലാളി ഐക്യം തകര്‍ക്കാനുള്ള മോദിസര്‍ക്കാര്‍ നയം വിലപ്പോവില്ല: വി ചാമുണ്ണി
backup
August 28 2016 | 17:08 PM
ശ്രീകൃഷ്ണപുരം: തൊഴിലാളി ഐക്യത്തെ തകര്‍ക്കാനുള്ള മോദി സര്‍ക്കാരിന്റെ അടവു നയം വിലപ്പോവില്ലെന്ന് സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം വി ചാമുണ്ണി അഭിപ്രായപ്പെട്ടു. സി.പി.ഐ പടിഞ്ഞാറന്‍ മേഖലാ പഠനക്യാംപ് ശ്രീകൃഷ്ണപുരം പഞ്ചായത്ത് കല്യാണ മണ്ഡപത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സി.പി.ഐ മേഖലാ ലീഡേഴ്സ് ക്യാംപില്‍ പി.ടി ഹംസ, കോടിയില്‍ രാമകൃഷ്ണന്, പി കാസിം, വി.പി ജയപ്രകാശ്, പി ശിവദാസ്, സി രാധാകൃഷ്ണന് പങ്കെടുക്കുന്നുണ്ട്.
കെ.ജി ശിവദാസന്‍ ക്ലാസെടുത്തു. ഇന്ന് പി പ്രസാദ് ക്ലാസെടുക്കും. കെ.പി സുരേഷ്രാജ്, വിജയന് കുനിശ്ശേരി, ജോസ് ബേബി, മുഹമ്മദ് മുഹ്സിന് എം.എല്‍.എ, എന്‍.ജി മുരളീധരന് നായര്‍, പി.എം വാസുദേവന്‍ മാസ്റ്റര്‍, മണികണ്ഠന്, ഒ.കെ സെയ്തലവി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."