HOME
DETAILS

കോട്ടയത്ത് സൈന്യമെത്തി; ഹെലികോപ്ടറുകളും സജ്ജം- രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുന്നു

  
backup
October 16 2021 | 15:10 PM

kerala-rain-5165165

 

കോട്ടയം: പ്രളയഭീതി ഉയരവേ കോട്ടയത്തെ ഉരുള്‍പ്പൊട്ടല്‍ മേഖലയില്‍ ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യമെത്തി. മേജര്‍ അബിന്‍ പോളിന്റെ നേതൃത്വത്തില്‍ 33 അംഗ സംഘമാണ് എത്തിയത്. ഒരു ഓഫിസറും രണ്ട് ജൂനിയര്‍ കമാന്‍ഡന്റ് ഓഫിസര്‍മാരും 30 ജവാന്മാരും ഉള്‍പ്പെട്ടതാണ് രക്ഷാപ്രവര്‍ത്തനത്തിന് നിയോഗിച്ചിട്ടുള്ള കരസേന സംഘത്തില്‍ ഉള്ളത്.

ദക്ഷിണമേഖല കമാന്‍ഡില്‍ എം.ഐ -17, സാരംഗ് ഹെലികോപ്ടറുകളും സജ്ജമാക്കിയിട്ടുണ്ട്. പ്രളയ സാധ്യത മുന്‍നിര്‍ത്തി സേനയെ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ വിന്യസിച്ചു. കൂട്ടിക്കല്‍ പഞ്ചായത്തില്‍ ഉരുള്‍പ്പൊട്ടല്‍ ദുരന്തം നടന്ന പ്ലാപ്പള്ളി, കവാലി പ്രദേശത്തും സേനയെ വിന്യസിച്ചിട്ടുണ്ട്.

കോട്ടയം കൂട്ടിക്കല്‍ പ്ലാപ്പള്ളിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ആറു പേരാണ് മരണപ്പെട്ടത്. കാണാതായ നാലു പേര്‍ക്കുള്ള തെരച്ചില്‍ തുടരുകയാണ്.

അതേസമയം, അതിതീവ്ര മഴ തുടരുന്ന എല്ലാ മേഖലളിലും രക്ഷാപ്രവര്‍ത്തനം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഇതിനായി രംഗത്തിറങ്ങും. ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ പെട്ടെന്നു തന്നെ മാറ്റിപ്പാര്‍പ്പിക്കും. കോട്ടയം ജില്ലയടക്കം മഴക്കെടുതി രൂക്ഷമായ മേഖലകളില്‍ കുടുങ്ങിപ്പോയവരെ രക്ഷിക്കാന്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കും.

ആളുകളെ സുരക്ഷിതരായി മാറ്റിപ്പാര്‍പ്പിക്കാന്‍ ആവശ്യമായ ദുരിതാശ്വാസ ക്യാമ്പുകള്‍ എല്ലായിടത്തും സജ്ജമാവുകയാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ക്യാമ്പുകള്‍ സജ്ജമാക്കാന്‍ അവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. ക്യാമ്പുകളില്‍ ആവശ്യത്തിന് മരുന്നുകള്‍ സൂക്ഷിക്കാനും വാക്‌സിന്‍ എടുക്കാത്തവരുടെയും അനുബന്ധരോഗികളുടെയും കാര്യത്തില്‍ പ്രത്യേകം ജാഗ്രത കാണിക്കാനും അധികൃതര്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തീരദേശ മേഖലയില്‍ ഇടക്കിടെ മുന്നറിയിപ്പ് നല്‍കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കും. ദേശീയ ദുരന്ത പ്രതിരോധ സേന നിലവില്‍ മികച്ച സഹായമാണ് നല്‍കുന്നത്. ആര്‍മി, നേവി, എയര്‍ഫോഴ്‌സ് എന്നീ സേനാവിഭാഗങ്ങളുടെ സഹായം അവശ്യഘട്ടങ്ങളില്‍ ഉറപ്പു വരുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. രക്ഷാ പ്രവര്‍ത്തനത്തിന് ആവശ്യമായ വള്ളങ്ങള്‍, ബോട്ടുകള്‍ എന്നിവ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ സജ്ജമാക്കും. ലഭ്യമായ വള്ളങ്ങളുടെയും ബോട്ടുകളുടെയും ലിസ്റ്റ് തയ്യാറാക്കി വയ്ക്കണമെന്ന നിര്‍ദ്ദേശം നല്‍കി.

എസ്.ഡി.ആര്‍.എഫ് ഫണ്ട് വിനിയോഗത്തിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഡാമുകളുടെ ജലനിരപ്പ് നിരീക്ഷണം ശക്തമാക്കാനും മാറിപ്പോകാനുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കാനും സാധിക്കണം. അക്കാര്യത്തി വീഴ്ചയുണ്ടാകാതെ നോക്കാന്‍ കര്‍ശനമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പാലക്കാട് ജില്ലയില്‍കൂടി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അവിടെ മുന്‍കരുതല്‍ ശക്തമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അണുബാധ മുക്തമല്ല; മലപ്പുറത്ത് രണ്ട് ആരോഗ്യ കേന്ദ്രങ്ങൾ അടച്ചുപൂട്ടി

latest
  •  a month ago
No Image

പാരിസ്ഥിതിക കുറ്റകൃത്യങ്ങള്‍ ചെറുക്കുന്നതിന് യുഎഇയുടെ നേതൃത്വത്തില്‍ സംയുക്ത ഓപ്പറേഷന്‍; 58 പ്രതികള്‍ പിടിയില്‍

uae
  •  a month ago
No Image

നെടുമ്പാശേരി വിമാനത്താവളത്തില്‍ ലഹരിവേട്ട, പിടികൂടിയത് ഏഴര കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്

Kerala
  •  a month ago
No Image

കെഎസ്ആര്‍ടിസി ബസിടിച്ചു തകര്‍ന്ന ശക്തന്‍ പ്രതിമ അഞ്ച് മാസത്തെ കാത്തിരിപ്പിനോടുവിൽ പുനഃസ്ഥാപിച്ചു

Kerala
  •  a month ago
No Image

അബൂദബി ഗ്രാന്‍ ഫോണ്ടോ; യുഎഇയില്‍ ഗതാഗത നിയന്ത്രണം

uae
  •  a month ago
No Image

മൂന്ന് ജില്ലകളില്‍ മണിക്കൂറില്‍ 40 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ കാറ്റിന് സാധ്യത; എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് 

Kerala
  •  a month ago
No Image

വയനാട് ദുരന്തം; ചൊവ്വാഴ്ച വയനാട്ടില്‍ എല്‍ഡിഎഫ് യുഡിഎഫ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

രൂപയുടെ ഇടിവ്; പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയയ്ക്കാന്‍ നല്ല സമയം

uae
  •  a month ago
No Image

കണ്ണൂരില്‍ ബസ് അപകടത്തില്‍ മരിച്ച അഭിനേതാക്കളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു

Kerala
  •  a month ago
No Image

ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു: ഇപിയുടെ പുസതക വിവാദം പാര്‍ട്ടിയെ ബാധിച്ചിട്ടില്ലെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago