HOME
DETAILS

'ഇന്‍സള്‍ട്ട് ആണ് ഈ ലോകത്തിലെ ഏറ്റവും വലിയ ഇന്‍വെസ്റ്റ്‌മെന്റ്'- അവാര്‍ഡ് ജേതാക്കളെ അഭിനന്ദിച്ച് എ.എന്‍ ഷംസീര്‍

  
backup
October 16 2021 | 17:10 PM

an-shamseer-fb-post

 

തലശ്ശേരി: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാക്കളെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അഭിനന്ദിച്ച് എ.എന്‍ ഷംസീര്‍ എം.എല്‍.എ. 'ഇന്‍സള്‍ട്ട് ആണ് ഈ ലോകത്തിലെ ഏറ്റവും വലിയ ഇന്‍വെസ്റ്റ്‌മെന്റ്' എന്ന വെള്ളം സിനിമയിലെ സംഭാഷണം തലക്കെട്ടാക്കിയാണ് ഷംസീറിന്റെ പോസ്റ്റ്.

പോസ്റ്റിന്റെ പൂര്‍ണരൂപം

ഇൻസൾട്ട് ആണ് മുരളി ഈ ലോകത്തിലെ ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ്..
വെള്ളം എന്ന സിനിമയിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള സംസ്ഥാനചലച്ചിത്ര അവാർഡ് നേടിയ ശ്രീ. ജയസൂര്യക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഏറെ കാലം സിനിമയുടെ പിൻനിരയിൽ ചെറിയ വേഷങ്ങൾ ചെയ്ത് നിൽക്കുമ്പോഴും കഴിവും അതോടൊപ്പം കഠിനാധ്വാനവും കൊണ്ട് ഈ മികച്ച നേട്ടം കൈവരിക്കാൻ ജയസൂര്യക്ക് സാധിച്ചത് സിനിമ എന്ന വലിയ ലോകത്തെ സ്വപ്നം കാണുന്ന ഏതൊരാൾക്കും അത്രയേറെ പ്രചോദനമായി മാറുന്ന കാര്യമാണ്.
ജയസൂര്യക്കൊപ്പം ചെറിയൊരു കാലയളവ് കൊണ്ട് തന്നെ മികച്ച വേഷങ്ങൾ ഏറെ പ്രശംസനീയമായ രീതിയിൽ അഭിനയിച്ചു ഫലിപ്പിച്ചുകൊണ്ട് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട അന്ന ബെന്നും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു..
ഒപ്പം മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് ഇന്നത്തെ സമൂഹത്തിൽ വളരെയധികം ചർച്ച ചെയ്യപ്പെടേണ്ട ഒരു വിഷയത്തെ മനോഹരനായി അവതരിപ്പിച്ച The Great Indian Kitchen എന്ന സിനിമ ആണെന്നത് ഏറെ സന്തോഷം നൽകുന്നു..
സച്ചിയും അനിൽ നെടുമങ്ങാടും നമ്മെ വിട്ടു പിരിഞ്ഞെങ്കിലും അവരുടെ കൈയൊപ്പ് ചാർത്തപ്പെട്ട അയ്യപ്പനും കോശിയും ജനപ്രിയ സിനിമ ആയി തെരഞ്ഞെടുക്കപ്പെട്ടത് ജനങ്ങൾ മനസ്സിൽ ആഗ്രഹിച്ച അവാർഡ് പ്രഖ്യാപനമായി മാറി.
മികച്ച ആർട്ട്‌ ഡയറക്ടർ ആയി തെരഞ്ഞെടുക്കപ്പെട്ട തലശ്ശേരി സ്വദേശി കൂടി ആയ സന്തോഷ്‌ രാമൻ നാടിന്റെയും അഭിമാനമായി മാറി.
ഇതോടൊപ്പം മികച്ച സംവിധായകൻ സിദ്ധാർഥ് ശിവ, സംഗീതജ്ഞൻ എം. ജയചന്ദ്രൻ, സുധീഷ്, ഗായകൻ ശഹബാസ് അമൻ, ഗായിക നിത്യ മാമൻ, ചിത്രസംയോജകൻ മഹേഷ് നാരായണൻ, ഡബ്ബിങ് ആർട്ടിസ്റ്റുകളായ ഷോബി തിലകൻ റിയ സൈറ, മേക്കപ്പ്മാൻ റഷീദ് അഹമ്മദ്, പ്രത്യേക ജൂറി പരാമർശം നേടിയ നാഞ്ചിയമ്മ തുടങ്ങി പുരസ്കാരത്തിനു അർഹരായ മുഴുവൻ പേർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അണുബാധ മുക്തമല്ല; മലപ്പുറത്ത് രണ്ട് ആരോഗ്യ കേന്ദ്രങ്ങൾ അടച്ചുപൂട്ടി

latest
  •  a month ago
No Image

പാരിസ്ഥിതിക കുറ്റകൃത്യങ്ങള്‍ ചെറുക്കുന്നതിന് യുഎഇയുടെ നേതൃത്വത്തില്‍ സംയുക്ത ഓപ്പറേഷന്‍; 58 പ്രതികള്‍ പിടിയില്‍

uae
  •  a month ago
No Image

നെടുമ്പാശേരി വിമാനത്താവളത്തില്‍ ലഹരിവേട്ട, പിടികൂടിയത് ഏഴര കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്

Kerala
  •  a month ago
No Image

കെഎസ്ആര്‍ടിസി ബസിടിച്ചു തകര്‍ന്ന ശക്തന്‍ പ്രതിമ അഞ്ച് മാസത്തെ കാത്തിരിപ്പിനോടുവിൽ പുനഃസ്ഥാപിച്ചു

Kerala
  •  a month ago
No Image

അബൂദബി ഗ്രാന്‍ ഫോണ്ടോ; യുഎഇയില്‍ ഗതാഗത നിയന്ത്രണം

uae
  •  a month ago
No Image

മൂന്ന് ജില്ലകളില്‍ മണിക്കൂറില്‍ 40 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ കാറ്റിന് സാധ്യത; എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് 

Kerala
  •  a month ago
No Image

വയനാട് ദുരന്തം; ചൊവ്വാഴ്ച വയനാട്ടില്‍ എല്‍ഡിഎഫ് യുഡിഎഫ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

രൂപയുടെ ഇടിവ്; പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയയ്ക്കാന്‍ നല്ല സമയം

uae
  •  a month ago
No Image

കണ്ണൂരില്‍ ബസ് അപകടത്തില്‍ മരിച്ച അഭിനേതാക്കളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു

Kerala
  •  a month ago
No Image

ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു: ഇപിയുടെ പുസതക വിവാദം പാര്‍ട്ടിയെ ബാധിച്ചിട്ടില്ലെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago