ഒരു മൃതദേഹം കൂടി കണ്ടെടുത്തു; കൂട്ടിക്കലിലെ ഉരുള്‍പൊട്ടലില്‍ മരണം നാലായി
കോട്ടയം: കോട്ടയം കൂട്ടിക്കലില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ കൂട്ടിക്കലിലെ ഉര്‍ള്‍പൊട്ടലില്‍ മരണം നാലായി.
ഷാലറ്റ് എന്നയാളുടെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. ക്ലാരമ്മ ജോസഫ് (65), സിനി (35), മകള്‍ സോന (10) എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്നലെ ലഭിച്ചിരുന്നു. ഇനി എട്ട് പേരെയാണ് കൂട്ടിക്കലില്‍ ദുരിതപ്പെയ്ത്തില്‍ കണ്ടെത്താനുള്ളത്. രക്ഷാദൗത്യത്തിനായി 40 അംഗ കരസേന സംഘം കൂട്ടിക്കലിലെത്തി.
ഇടുക്കിയിലെ കൊക്കയാറില്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നത് 8 പേരാണ്. ഇവരില്‍ 4 പേര്‍ കുട്ടികളാണ്. ഇവരെ കണ്ടെത്താനുള്ള തെരച്ചിലും തുടരുകയാണ്. തൊടുപുഴ കാഞ്ഞാറില്‍ കഴിഞ്ഞ ദിവസം കാര്‍ ഒഴുക്കില്‍പ്പെട്ട് രണ്ടു പേര്‍ മരിച്ചിരുന്നു. ഇതോടെ ഈ രണ്ട് ദിവസത്തിനിടെ പേമാരിയില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം ഏഴായി.
#WATCH | Kerala: NDRF team conducts rescue operation in Kokkayar, Idukki where landslide occurred yesterday pic.twitter.com/icTNMxsGhV
— ANI (@ANI) October 17, 2021
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."