ഉത്തരേന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്കെതിരേ ഹിന്ദുത്വവാദികളുടെ വ്യാപക അക്രമം
ഭോപ്പാല്‍: ഉത്തരേന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്കെതിരേ ഒരു ദിവസം 13 വര്‍ഗീയ ആക്രമണങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്. ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യ(ഇ.എഫ്.ഐ)യുടെ റിലീജ്യസ് ലിബര്‍ട്ടി കമ്മിഷന്റെ റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമാക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച ഇത്തരത്തില്‍ 13 വര്‍ഗീയ ആക്രമണങ്ങളുണ്ടായെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഉത്തര്‍പ്രദേശിലെ മഹാരാജ് ഗഞ്ചിലെ നസീറാബാദില്‍ പ്രാര്‍ഥനയ്ക്കായി ഒരു വീട്ടില്‍ സംഗമിച്ച 30 വിശ്വാസികളെയാണ് ഹിന്ദുത്വവാദികള്‍ മര്‍ദിച്ചത്. അക്രമത്തിന് ഇരയായവര്‍ പൊലിസിനെ വിളിച്ചെങ്കിലും സ്ഥലത്തെത്തിയ പൊലിസ് അക്രമികള്‍ക്കൊപ്പം ചേര്‍ന്നുവെന്നും പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കിയ പാസ്റ്ററെ കസ്റ്റഡിയിലെടുത്തെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് മര്‍ദനമേറ്റത്. മറ്റൊരു സംഭവത്തില്‍ വീട്ടില്‍ പ്രാര്‍ഥനയ്ക്ക് എത്തിയ 15 അംഗ സംഘത്തെ അഞ്ഞൂറിലധികം പേരാണ് മര്‍ദിച്ചത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്കാണ് മര്‍ദനമേറ്റത്. ഇതില്‍ അഞ്ചുപേര്‍ക്ക് ഗുരുതര പരുക്കേറ്റെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഉത്തര്‍പ്രദേശിലെ ഹസന്‍പുര്‍ ബാരു ഗ്രാമത്തില്‍ പാസ്റ്റര്‍ സൂരജ് പാലിനെ നിര്‍ബന്ധിത മതപരിവര്‍ത്തന നിയമപ്രകാരം സദാബാദിലെ പൊലിസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ഏറെനേരം ചോദ്യം ചെയ്തു. ഇത്തരത്തില്‍ നിരവധി ആരോപണങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."