കൊണ്ടോട്ടി മണ്ഡലം കുവൈത്ത് കെ.എം.സി.സിക്ക് പുതിയ ഭാരവാഹികൾ
Kondotty Constituency Kuwait KMCC New Officers
കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി കൊണ്ടോട്ടി മണ്ഡലം ജനറൽ ബോഡി 22/12/23 വെള്ളിയാഴ്ച അബ്ബാസിയ കെ.എം.സി.സി സംസ്ഥാന ഓഫീസിൽ വെച്ച് ചെർന്നു. KMCC മലപ്പുറം ജില്ലാ കൗൺസിലർ ഹസ്സൻ C.K യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഫസലുറഹ്മാൻ വെട്ടത്തൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി സൽമാനുൽ ഫാരിസ് പ്രവർത്തന റിപ്പോർട്ടും ട്രഷററുടെ അഭാവത്തിൽ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് റിട്ടേണിങ് ഓഫീസർ റസീൻ, നിരീക്ഷകൻ ഷുക്കൂർ ഇടയാറ്റൂർ എന്നിവരുടെ നേതൃത്വത്തിൽ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
പ്രസിഡന്റ് മുഹമ്മദ് ഇയാസ് വാവൂർ, ജനറൽ സെക്രട്ടറി സൽമാനുൽ ഫാരിസ് മൂളപ്പുറം, ട്രഷറർ ഗഫൂർ സാഹിബ് പുളിക്കൽ. വൈസ് പ്രസിഡണ്ടുമാരായി മുഹമ്മദ് റാഷിദ് ചീക്കോട്, മുഹമ്മദ് കുട്ടി തുറക്കൽ, നിസാർ മാട്ടിൽ എന്നിവരേയും, സെക്രട്ടറിമാരായി മുഹമ്മദ് ആദിൽ ചീക്കോട് , ഫൈസൽ അബ്ദുള്ള പൂച്ചാൽ, അലിയാർ വാഴക്കാട് എന്നിവരെയും തിരഞ്ഞെടുത്തു. ജില്ലാ കൗൺസിലർമാരായി KTP അബ്ദുറഹ്മാൻ സാഹിബ്, ഹസ്സൻ C.K, ഫസലുറഹ്മാൻ വെട്ടത്തൂർ, അസ്‌ലം ചെറുകാവ്, റഫീഖ് പാലക്കോടൻ, ഷൗക്കത്ത് പുളിക്കൽ എന്നിവരെയും തെരെഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."