കരള്‍ മാറ്റ ശസ്ത്രക്രിയക്കായി വിദ്യാര്‍ഥിനി സഹായം തേടുന്നു
പട്ടാമ്പി: പരുതൂര്‍ ഗ്രാമപഞ്ചായത്തിലെ മുടപ്പക്കാട് പാതിരിക്കോട്ടില് വിജയന് സുനിഷ ദമ്പതികളുടെ മകളും കുളമുക്ക് എ.എം.എല്‍.പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയുമായ അനുശ്രീ കരള്‍മാറ്റ ശസ്ത്രക്രിയക്കായി സഹായം തേടുന്നു. എറണാകുളം ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിനിയുടെ ശസ്ത്രക്രിയക്കായി ഏകദേശം ഇരുപത് ലക്ഷം രൂപ ചിലവ് വരും. കൂലിപ്പണിക്കാരായ അഛനമ്മമാര്ക്ക് താങ്ങാവുന്നതിലപ്പുറമാണ് ഈ ഭാരിച്ച സംഖ്യ. ഏക മകളുടെ ജീവന് നിലനില്‍പ്പിന് വേണ്ടി നാട്ടുകാരുടെ സഹകരണത്തോടെ പാതിരിക്കോട്ടില് അനുശ്രീചികിത്സാ സഹായ സമിതി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ തൃത്താല ശാഖയില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 67373948044 ഐ.എഫ്.സി കോഡ്: എസ്.ബി.ടി.ആര് 0001027.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."