HOME
DETAILS
MAL
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചരക്കുകപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം; ആളപായമില്ല
backup
December 23 2023 | 10:12 AM
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചരക്കുകപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം; ആളപായമില്ല
ദുബൈ: ഇന്ത്യന്മഹാസമുദ്രത്തില് ചരക്കുകപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം. ശനിയാഴ്ചയുണ്ടായ ആക്രമണത്തില്‍ കപ്പലില്‍ തീപിടിത്തമുണ്ടായെങ്കിലും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് നാവിക ഏജന്‍സി അറിയിച്ചു. ഇസ്റാഈലുമായി ബന്ധമുള്ള കപ്പലിനുനേരെയാണ് ആക്രമണമെന്നാണ് പ്രാഥമിക വിവരം.
ഇന്ത്യയിലെ വരാവല്‍ തീരത്തുനിന്ന് 200 നോട്ടിക്കല്‍ മൈല്‍ തെക്കുപടിഞ്ഞാറ് മാറിയാണ് ആക്രമണമുണ്ടായത്. സ്ഫോടനത്തെത്തുടര്‍ന്ന് കപ്പലില്‍ തീപടര്‍ന്നു.
ബിട്ടീഷ് സൈന്യത്തിന്റെ യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ്, ആഗോള മാരിടൈം റിസ്ക് മാനേജ്മെന്റ് സ്ഥാപനമായ ആംബ്രേ എന്നിവരാണ് ആക്രമണം സ്ഥിരീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."