കര്‍ഷകമനം നിറച്ച് നെല്‍പ്പാടങ്ങള്‍ കതിരണിഞ്ഞു തുടങ്ങി
കോട്ടായി: കരപാടങ്ങളില്‍ ഓണത്തിനു മുന്‍പ് കൊയ്ത്താകും. മഴയെ മാത്രം ആശ്രയിച്ച് ഇരുപ്പൂകൃഷി നടത്തുന്ന പരുവാശേരി, മുളന്തനോട്, നെല്ലിയാമ്പാടം, വെളിച്ചപ്പാടുപറമ്പ് തുടങ്ങിയ പ്രദേശങ്ങളില്‍ നെല്‍പ്പാടങ്ങള്‍ നിറകതിരായി. വെളിച്ചപ്പാടുപറമ്പ് ഭാഗത്ത് ഒരാഴ്ച കഴിഞ്ഞാല്‍ ഒന്നാംവിള കൊയ്ത്തിനു പാകമാകുമെന്ന് കര്‍ഷകര്‍ പറഞ്ഞു.
ഇത്തവണ ഒന്നാംവിള മോശമല്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. മഴക്കുറവ് വിത നടത്തിയ പാടങ്ങളില്‍ കളകുടാന് കാരണമായി. എന്നാല്‍ കൂടുതല്‍ പ്രദേശത്തും നടീലാണ് നടത്തിയിട്ടുള്ളത്. മൂപ്പുകുറഞ്ഞ ജ്യോതിയിനം നെല്ലാണ് കൂടുതലും. ഇതിനു പുറമേ കാഞ്ചനയെന്ന ഇനവുമുണ്ട്. മഴ വിട്ടുനില്‍ക്കുന്നത് രണ്ടാംവിള നെല്‍കൃഷി നടത്താന്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് പരുവാശേരി പാടശേഖരസമിതി സെക്രട്ടറി മധുസൂദനന് പറഞ്ഞു.
അനാല് വെള്ളം എത്താത്ത പ്രദേശങ്ങളാണ് കരപാടങ്ങള് കൂടുതലും. സപ്ലൈകോയുടെ നെല്ലു സംഭരണത്തിന്റെ ഗുണം കിട്ടാത്ത കര്‍ഷകരും ഇവര്‍ തന്നെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."