നവകേരള യാത്ര കടന്നുപോകുന്ന വഴിയില്‍ കറുപ്പണിഞ്ഞ് ചാണ്ടി ഉമ്മന്റെ ഒറ്റയാള്‍ പ്രതിഷേധം
നവകേരള യാത്ര കടന്നുപോകുന്ന വഴിയില്‍ കറുപ്പണിഞ്ഞ് ചാണ്ടി ഉമ്മന്റെ ഒറ്റയാള്‍ പ്രതിഷേധം
തിരുവനന്തപുരം: നവകേരളസദസ്സിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും കടന്നുപോകുന്ന വഴിയരികില്‍ കറുപ്പണിഞ്ഞ് ഒറ്റയാള്‍ പോരാട്ടവുമായി ചാണ്ടി ഉമ്മന്‍ എം.എല്‍.എ. ജഗതിയിലെ പുതുപ്പള്ളി ഹൗസിന് മുന്നിലാണ് ചാണ്ടി ഉമ്മന്റെ പ്രതിഷേധം.
കറുത്ത വസ്ത്രമണിഞ്ഞ് ചാണ്ടി ഉമ്മന്‍ നടത്തുന്ന പ്രതിഷേധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്. ഇതുവഴി നവകേരള ബസ് കടന്ന് പോകാനിരിക്കെയാണ് ചാണ്ടി ഉമ്മന്റെ പ്രതിഷേധം.
അതേസമയം, ചാണ്ടി ഉമ്മന്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചയിടത്തിന് മുന്നിലൂടെ മുഖ്യമന്ത്രിയും സംഘവും കടന്നുപോയി. വാഹനവ്യൂഹം പൂര്‍ണമായും കടന്നുപോയതോടെ ചാണ്ടി ഉമ്മന്‍ കസേരയുമെടുത്ത് വസതിക്കുള്ളിലേക്ക് തിരിച്ചുപോയി. തൊട്ടടുത്ത് നിലയുറപ്പിച്ച ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ വാഹനവ്യൂഹം കടന്നുപോയതിന് പിന്നാലെ ഇവിടെനിന്ന് പോയി.
ഡി.ജി.പി. ഓഫിസിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിന്റെ വേദിക്കരികെ പൊലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചതിനെതിരായ പ്രതിഷേധമാണിതെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."