പ്രതിഷേധക്കാരെ വളഞ്ഞിട്ടു തല്ലിയ സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഗണ്മാന്മാര്ക്കെതിരെ കേസ്
ആലപ്പുഴ: കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വളഞ്ഞിട്ടു തല്ലിയ സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഗണ്മാന്മാര്ക്കെതിരെ കേസ്. ആലപ്പുഴ സൗത്ത് പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. വിഷയത്തില്‍ കോടതി ഇടപെട്ട് കേസെടുക്കാന്‍ ഉത്തരവിട്ടിരിന്നു. പിന്നാലെയാണ് പൊലീസ് നടപടി.
ഗണ്മാന് തിരുവനന്തപുരം കല്ലൂര്‍ കാര്‍ത്തികയില്‍ അനില്‍ കുമാര്‍, എസ്കോര്‍ട്ട് ഉദ്യോഗസ്ഥന് പൊറ്റക്കുഴി എസ് സന്ദീപ് എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയത്. മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തില്‍ നിന്നു ഇറങ്ങി വന്നു പ്രതിഷേധക്കാരെ അസഭ്യം പറഞ്ഞു, ലാത്തി കൊണ്ടു അടിച്ചു. പൊലീസ് പിടിച്ചു മാറ്റിയ പ്രവര്‍ത്തരെയാണ് ഇരുവരും മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ തലയ്ക്കും കൈകാലുകള്‍ക്കും ഗുരുതരമായി പരുക്കേറ്റെന്നും എഫ്ഐആറില്‍ പറയുന്നു.
നേരത്തെ സംഭവത്തില്‍ കേസെടുക്കാന്‍ ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. ആലപ്പുഴ സൗത്ത് പൊലീസിനാണ് നിര്‍ദ്ദേശം നല്‍കിയത്. മര്‍ദ്ദനമേറ്റ കെഎസ്യു ജില്ലാ അധ്യക്ഷന്‍ എഡി തോമസ് നല്കിയ ഹര്‍ജിയിലാണ് നടപടി. പൊലീസിന്റെ കസ്റ്റഡിയില്‍ ഇരിക്കെ ഗണ്മാന്മാര് മര്‍ദ്ദിച്ചുവെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്.
പ്രതിഷേധക്കാരെ വളഞ്ഞിട്ടു തല്ലിയ സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഗണ്മാന്മാര്ക്കെതിരെ കേസ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."