മരണത്തിലേക്കൊഴുകിയ നാലുപേരെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റി ആനവണ്ടി ജീവനക്കാര്‍ video
മലമുകളില്‍ നിന്ന് മരണം കുത്തിയൊലിച്ചിറങ്ങിയപ്പോള്‍ മൂന്നംഗ കുടുംബത്തിനും അവരുടെ ഡ്രൈവര്‍ക്കും തുണയായത് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍. വടക്കെ ഇന്ത്യക്കാരായ ഒരു കുടുംബമാണ് അപകടത്തില്‍ പെട്ടത്. ഗുജറാത്ത് സ്വദേശികളാണ് അപകടത്തില്‍പെട്ടെതെന്നാണ് വിവരം. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.
ശനിയാഴ്ചയാണ് സംഭവം. ഇടുക്കിയിലെ മലയോര പ്രദേശങ്ങള്‍ കാണാനെത്തിയവരായിരുന്നു വടക്കേ ഇന്ത്യന്‍ കുടുംബം. ഇവര്‍ സഞ്ചരിച്ചിരുന്ന ഇടത്ത് ഉരുള്‍പൊട്ടുകയായിരുന്നു. മണ്ണ് ഒലിച്ച് വരുന്നത് കണ്ടതിനെ തുടര്‍ന്ന് സംഘം കാറില്‍ നിന്ന് ഇറങ്ങുകയായിരുന്നു. ആ സമയം ചെറിയ ആണ്‍കുട്ടിയും അച്ഛനും ഒഴുക്കില്‍ പെട്ടു. ഒഴുകി പോകുന്നതിനിടെ ബോല്ക്കില്‍ കുരുങ്ങി നിര്‍ത്തിയിട്ട ബസില്‍ കുട്ടിക്ക് പിടുത്തം കിട്ടി.
നിര്‍ത്തിയിട്ട ബസിലിരുന്ന് വെള്ളം കുത്തിയൊലിച്ച് വരുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു കണ്ടക്ടറായിരുന്ന ജയ്‌സണ്‍. ഇതിനിടെയാണ് മലവെള്ളപ്പാച്ചിലില്‍ ഒഴുകി വന്ന ആ കാറിലെ കുട്ടി കെ.എസ്.ആര്‍.ടി.സി ബസിന്റെ ഡോറില്‍ പിടിച്ചുതൂങ്ങുന്നത് ജയ്‌സണ്‍ കാണുന്നത്. ഉടന്‍ തന്നെ കുത്തിയൊലിച്ച് വരുന്ന വെള്ളത്തിലേക്കിറങ്ങി ജയ്‌സണ്‍ ഇവരെ രക്ഷിക്കുകയായിരുന്നു. വെള്ളത്തിലൂടെ ഒഴുകി എത്തിയവരില്‍ നിന്ന് ലഭിച്ച വിവരം അനുസരിച്ച് മുന്നിലുണ്ടായിരുന്ന കാറില്‍ നിന്നും മറ്റുമായി രണ്ടുപേരെ കൂടി കണ്ടക്ടറും ഡ്രൈവറും ചേര്‍ന്ന് സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. എരുമേലി കെ.എസ്.ആര്‍.ടി.സിയിലെ ജീവനക്കാരനാണ് ജെയ്‌സണ്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."