നെല്‍പ്പാടങ്ങളില്‍ കളക്ക് പിറകെ ചാഴിശല്യവും രൂക്ഷമാകുന്നു
പെരിങ്ങോട്ടുകുര്‍ശി: മഴ മതിയായ അളവില്‍ ലഭിക്കാതായതോടെ കളപെരുകി കര്‍ഷകര്‍ ദുരിതത്തിലായതിനു പിന്നാലെ നെല്‍ച്ചെടികളില്‍ ചാഴിശല്യവും പടരുന്നു. വിതച്ച പാടങ്ങളിലാണ് ചാഴിശല്യമുള്ളത്. കതിര്‍ വരാന്‍ ഏതാനും നാളുകള്‍ മാത്രമുള്ള നെല്‍ച്ചെടികളിലാണ് ചാഴിശല്യം.
കതിര്‍വരുന്ന നെല്‍ച്ചെടികള്‍ ചാഴികള്‍ തുരന്നു നശിപ്പിക്കുകയാണ്. ചെടികള്‍ താമസിയാതെ ഉണങ്ങി രോഗം ബാധിച്ച രൂപത്തിലാകും. മാത്രമല്ല ആരോഗ്യമില്ലാത്തതും നെന്മണികള്‍ കുറവായതുമായ കതിരാവും വരുന്നത്.
പച്ചനിറത്തിലുള്ള പുല്‍ച്ചാടികളാണ് നെല്‍ച്ചെടികളില്‍ കാണുന്നത്. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ വിതച്ച പാടങ്ങളിലാണ് ചാഴിബാധ കാണുന്നത്. രാത്രിയായാല്‍ ഇവ വരമ്പുകളിലെ പുല്ലുകളില്‍ ഒളിഞ്ഞിരിക്കുകയും പകല്‍ നെല്‍ച്ചെടികളില്‍ ഇരുന്ന് തുരക്കുകയുമാണ്. മഴ കൂടിയാലും കുറഞ്ഞാലും ഈ ചാഴികള്‍ പെരുകാറുണ്ട്.
ഇവ പുല്ലുകളിലും നെല്‍ച്ചെടികളിലെ ചുരുണ്ട ഇലകളിലും മുട്ടകളിട്ടാണ് വിരിയിക്കുന്നത്. വിരിയുന്ന ചാഴിക്കുഞ്ഞുങ്ങള്‍ മൃദുവായ നെല്‍ച്ചെടികളില്‍ ചേക്കേറി ഇലകള്‍ ആഹാരമാക്കി വളരും. ഇതോടെ നെല്‍ച്ചെടികളുടെ ഉത്പാദന ശേഷി കുറയുകയും താമസിയാതെ വിളവ് തന്നെ ഇല്ലാതാകുകയും ചെയ്യും. രണ്ടുനിറങ്ങളില്‍ ഗ്രാസ്‌ഹോപ്പര്‍ അഥവാ കാലിഫെറാ എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന പുല്‍ച്ചാടികളുണ്ട്.
പച്ച, തവിട്ട് നിറങ്ങളിലാണ് ഇത് കാണപ്പെടുന്നത്. ഇവയെ നിയന്ത്രിക്കാന്‍ വരമ്പുകള്‍ വൃത്തിയാക്കണം. ഉപ്പുവെള്ളം, തവിട് വെള്ളത്തില്‍ കലക്കിയത് എന്നിവ ഉപയോഗിച്ച് ഇവയെ തുരത്താം. ജൈവ കീടനാശിനികളും ഉപയോഗിക്കാം. രാസകീടനാശിനികള്‍ ഉപയോഗിച്ചാല്‍ നെല്‍ച്ചെടികളെ സംരക്ഷിക്കുന്ന ചാഴികള്‍ ഇല്ലാതാകും എന്നതുകൊണ്ടാണ് ജൈവ കീടനാശിനികള്‍ ശുപാര്‍ശ ചെയ്യുന്നത്. ദ്രവരൂപത്തിലുള്ള കീടനാശിനികള്‍ തളിക്കുകയാണ് വേണ്ടതെന്ന് ഘരരൂപത്തിലുള്ളവ ചാഴികളെ നശിപ്പിക്കാന്‍ പര്യാപ്തമല്ലെന്നുമാണ് ഇന്റര്‍ നാഷണല്‍ റൈസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ(ഐ.ആര്‍.ആര്‍.ഐ) വെബ്‌സൈറ്റില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."