യു.എന്‍ പ്രമേയത്തിന് പുല്ലുവില നല്‍കി ഇസ്‌റാഈല്‍; ഗസ്സയില്‍ കഴിഞ്ഞുപോയത് രക്തരൂഷിതമായ 24 മണിക്കൂര്‍
ഗസ്സ: യു.എസിന്റെ പിടിവാശിയെത്തുടര്‍ന്ന് നീട്ടിവയ്ക്കുകയും ശക്തമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുകയും ചെയ്തതോടെ മൂര്‍ച്ച കുറഞ്ഞ പ്രമേയം യു.എന്‍ അവതരിപ്പിച്ചെങ്കിലും അത് അവഗണിച്ച് ഗസ്സയിലുടനീളം ആക്രമണം കനപ്പിച്ച് ഇസ്‌റാഈല്‍. ഫലസ്തീനില്‍ മാനുഷിക സഹായം എത്തിക്കാന്‍ അനുവദിക്കണമെന്നും ആക്രമണം അവസാനിപ്പിക്കാനുള്ള സാഹചര്യങ്ങള്‍ എത്രയും വേഗം ഒരുക്കണമെന്നും ആവശ്യപ്പെട്ട് യു.എന്‍ രക്ഷാസമിതിയില്‍ യു.എ.ഇ കൊണ്ടുവന്ന പ്രമേയം നാലുദിവസം വോട്ടെടുപ്പിനിടാതെ യു.എസ് വൈകിപ്പിക്കുകയായിരുന്നു. വിവിധ ഭേദഗതികള്‍ക്ക് ശേഷം വെള്ളിയാഴ്ച രാത്രി പ്രമേയം പാസ്സായെങ്കിലും മാനുഷിക സഹായം നല്‍കണമെന്ന ആവശ്യം മാത്രമാണ് പ്രമേയത്തില്‍ ഉണ്ടായിരുന്നത്. ആക്രമണം അവസാനിപ്പിക്കാനോ വെടിനിര്‍ത്താനോ പ്രമേയത്തില്‍ ആവശ്യപ്പെട്ടിരുന്നില്ല.
പ്രമേയത്തിന് പിന്നാലെ വെടിനിര്‍ത്തല്‍ ആവശ്യം ശക്തമായെങ്കിലും അത് അവഗണിച്ചും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വ്യാപക ആക്രമണമാണ് ഇസ്‌റാഈല്‍ നടത്തിയത്. 24 മണിക്കൂറിനിടെ ഇസ്രായേല്‍ ആക്രമണങ്ങളില്‍ 201 പേരാണ് ഗസ്സമുനമ്പില്‍ കൊല്ലപ്പെട്ടത്. 370 പേര്‍ക്ക് ആക്രമണങ്ങളില്‍ പരിക്കേല്‍ക്കുകയും ചെയ്തു. നുസൈരിയ്യാത്ത് അഭയാര്‍ഥി ക്യാംപിന് സമീപത്തെ വീടിന് നേര്‍ക്ക് ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. ബൈത്തുലഹിയയില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. ഇവിടെ തെരുവുകളില്‍ അഴുകിയ നിലയില്‍ ഡസന്‍കണക്കിന് മൃതദേഹങ്ങള്‍ കണ്ടെടുത്തതായി സിവില്‍ ഡിഫന്‍സ് ടീം അറിയിച്ചു. ബുറൈജ് അഭയാര്‍ഥി ക്യാംപില്‍ നടത്തിയ ആക്രമണത്തില്‍ പിഞ്ച് കുഞ്ഞ് ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടു.
വെസ്റ്റ് ബാങ്കില്‍ ഇന്നലെയും അധിനിവേശ സൈന്യം വ്യാപക റെയ്ഡുകള്‍ നടത്തുകയും അഴിഞ്ഞാടുകയുംചെയ്തു. രണ്ട് കുട്ടികളടക്കം ഒരുഡസന്‍ ഫലസ്തീനികളെ പിടിച്ചുകൊണ്ടുപോയി. ഹിബ്രൂണ്‍, ജെനിന്‍ എന്നിവിടങ്ങളിലെല്ലാം റെയ്ഡുകള്‍ നടത്തി. ഒക്ടോബര്‍ ഏഴ് മുതല്‍ 4685 ഫലസ്തീനികളെയാണ് ഇസ്‌റാഈല്‍ അറസ്റ്റ്‌ചെയ്തത്. ദെയ്‌റുല്‍ ബലാഹ് ഇസ്‌റാഈല്‍ ഒഴിപ്പിക്കാനുള്ള ഭീഷണിയിലാണ്. ഒന്നരലക്ഷത്തോളം പേര്‍ വസിക്കുന്ന ദെയ്‌റുല്‍ ബലാഹിലെ ആളുകളോട് ഒഴിയണമെന്ന് ഇസ്‌റാഈല്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് യു.എന്‍ ഏജന്‍സി വക്താവ് പറഞ്ഞു.
Israeli bombardments, hunger spread in Gaza
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."