മെഴുകുംപാറയെ മുള് മുനയില്‍ നിര്‍ത്തി ഗജവീരന്മാര് ആനമൂളിയെ വിറപ്പിച്ച് കാട്ടാനകള്‍: ഭീതിയിലാഴ്ത്തി ആറംഗ കാട്ടാനക്കൂട്ടം
മണ്ണാര്‍ക്കാട്: തെങ്കര ആനമൂളിയിലെ ജനവാസ മേഖലയെ കാട്ടാനക്കൂട്ടം ഭീതിയിലാഴ്ത്തുന്നതിന് അറുതിയാവുന്നില്ല. ശനിയാഴ്ച രാത്രിയില്‍ മെഴുകുംപാറയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ ജനങ്ങളും വനം വകുപ്പു അധികൃതരും ചേര്‍ന്ന് തുരത്തിയെങ്കിലും പിന്നീട് രാത്രിയോടെ ആനമൂളിയില്‍ ഇറങ്ങുകയായിരുന്നു.
പകല്‍ മുഴുവന്‍ ജനത്തെ മുള്‍മുനയില്‍ നിര്‍ത്തിയ കാട്ടാനകളെ വളരെ പാടുപെട്ടാണ് ഞായറാഴ്ച വൈകുന്നേരം നാലോടെ കാടുകയറ്റിയത്. എന്നാല്‍ വൈകുന്നേരം ഏഴോടെ ആറംഗ കാട്ടാനക്കൂട്ടം മെഴുകുംപാറയില്‍ ഇറങ്ങിയിട്ടുണ്ട്. കാടുകയറി പോവാത്ത കാട്ടാനക്കൂട്ടത്തെ ഇനി എന്തു ചെയ്യുമന്നെറിയാതെ കൈമലര്‍ത്തുകയാണ്.
കാട്ടാനകള്‍ ലക്ഷക്കണക്കിന് രൂപയുടെ കൃഷികള്‍ ഇതിനോടകം തന്നെ നശിപ്പിച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍ നിന്നും കുങ്കി ആനകളെ കൊണ്ടുവരണമെന്നാവശ്യവും ശക്തമായിട്ടുണ്ട്. അട്ടപ്പാടി, മണ്ണാര്‍ക്കാട് മേഖലയിലെ റാപ്പിഡ് റെസ്പോണ്‍സ് ടീം, തിരുവിഴാംകുന്ന്, ആനമൂളി, പാലക്കയം റെയ്ഞ്ച് ഓഫിസുകളിലെ 30 അംഗ സംഘത്തിന്റെ നേതൃത്വത്തിലാണ് കാട്ടാനകളെ തുരത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."