HOME
DETAILS
MAL
വായു ഗുണനിലവാരം: ലോകത്തിലെ ഏറ്റവും മോശം നഗരങ്ങളിൽ കുവൈത്ത് സിറ്റി രണ്ടാം സ്ഥാനത്ത്
backup
December 24 2023 | 07:12 AM
കുവൈത്ത് സിറ്റി: ഏറ്റവും പുതിയ എയർ ക്വാളിറ്റി ഇൻഡക്‌സിൽ (AQI) 210 സ്‌കോറുമായി കുവൈത്ത് സിറ്റി ലോകത്തിലെ ഏറ്റവും മോശം നഗരങ്ങളിൽ രണ്ടാം സ്ഥാനത്തെത്തി. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്ക 237 സ്കോറുമായി ഒന്നാം സ്ഥാനത്തും 200 സ്കോറുമായി ചൈനയിലെ ചെങ്ഡു മൂന്നാം സ്ഥാനത്തുമുണ്ടെന്ന് അൽ-സെയാസ്സ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.
51 നും 100 നും ഇടയിലുള്ള ഒരു AQI ഫലം വായുവിന്റെ ഗുണനിലവാരം മിതമായതാണെന്ന് സൂചിപ്പിക്കുന്നു, ഫലം 101 നും 150 നും ഇടയിലാണെങ്കിൽ അത് സെൻസിറ്റീവ് ഗ്രൂപ്പുകൾക്ക് അനാരോഗ്യകരമാണെന്നും, AQI ഫലം 151 മുതൽ 200 വരെയാണെങ്കിൽ ഒരു സ്ഥലം അനാരോഗ്യകരമാണെന്ന് കണക്കാക്കുന്നു. AQI സ്കോർ 201 മുതൽ 300 വരെ ആരോഗ്യ മുന്നറിയിപ്പുകൾക്കൊപ്പം അടിയന്തരാവസ്ഥയായി കണക്കാക്കുന്നു (an emergency with health warnings).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."