കരുകുറ്റിയില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടം പെരുവഴിയിലായത് യാത്രക്കാര്‍
പാലക്കാട്: കരുകുറ്റിയില്‍ ട്രെയിന്‍ പാളം തെറ്റി ഷൊര്‍ണൂര്‍ കൊച്ചിന്‍ പാതയില്‍ ഗതാഗതം സ്തംഭിച്ചതോടെ പാലക്കാട്ട് നിന്നുള്ള ദീര്‍ഘദൂര യാത്രക്കാര്‍ ബുദ്ധിമുട്ടിലായി. അന്യസംസ്ഥാനങ്ങളിലേക്കും കൊങ്കണ്‍ വഴിയുമുള്ള ദീര്‍ഘദൂര ട്രെയിനുകള്‍ വഴി തിരിച്ച് വിട്ടതും ദുരിതമായി. മംഗലാപുരം ചെന്നൈ റൂട്ടിലെ ട്രെയിനുകള്‍ മാത്രമാണ് ഏറെ മുടക്കമില്ലാതെ ഓടിയത്.രണ്ടുദിവസത്തെ അവധി ദിനം കഴിഞ്ഞ് തെക്കന്‍ ജില്ലകളിലേക്കുള്ള ഉദ്യോഗസ്ഥരും വിദ്യാര്‍ഥികളുമാണ് ഏറെ വലഞ്ഞത്.
തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം എറണാകുളം എന്നിവിടങ്ങളിലേക്ക് പോകേണ്ട യാത്രക്കാരാണ് ഇവരിലധികവും. ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് പണം റീഫണ്ട് ചെയ്യാനും മറ്റും ഏറെ സമയം വേണ്ടി വന്നു.
ഇന്നലെ പുലര്‍ച്ചെ നടന്ന അപകടമറിയാതെ അതിരാവിലത്തെ ട്രെയിനുകളില്‍ പോകേണ്ടിയിരുന്നവര്‍ റെയില്‍വേ സ്റ്റേഷനുകളിലെത്തി നിരാശയോടെ മടങ്ങേണ്ടിയും ബദല്‍ മാര്‍ഗം നോക്കേണ്ടിയും വന്നു. വിവാഹ ങ്ങളില്‍ പങ്കെടുക്കാനുള്ളവരായിരുന്നു ഇന്നലത്തെ യാത്രക്കാരില്‍ ഏറെയും. മിക്കവരും യാത്ര ഉപേക്ഷിക്കുകയായിരുന്നു. അതേസമയം മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റിയംഗം കാസിമിന്റെ നേതൃത്വത്തില്‍ 25 സന്നദ്ധ പ്രവര്‍ത്തകര്‍ ഷൊര്‍ണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലെത്തി യാത്രക്കാര്‍ക്കു വേണ്ട സൗകര്യങ്ങളൊരുക്കിക്കൊടുത്തു. ഹജ്ജ് ക്യാംപിലേക്ക് ഉള്‍പ്പടെ പോകുന്ന യാത്രക്കാര്‍ക്ക് വാഹന സൗകര്യങ്ങളും ഭക്ഷണവും എത്തിച്ചായിരുന്നു അവരുടെ സേവവനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."