കനത്ത മഴയ്ക്ക് ശമനം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനം. തെക്കുകിഴക്കന്‍ അറബിക്കടലില്‍ കേരളാ തീരത്തിനു സമീപത്തെ ന്യൂനമര്‍ദം ദുര്‍ബലമായി. ഇന്നും നാളെയും മഴ മുന്നറിയിപ്പുകള്‍ ഇല്ല. കിഴക്കന്‍ കാറ്റിന്റെ സ്വാധീനത്തില്‍ ബുധനാഴ്ച മുതല്‍ മഴ വീണ്ടും സജീവമാകാന്‍ സാധ്യതയുണ്ട്. ബുധനാഴ്ച തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള പത്തു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. ബുധനാഴ്ചയ്ക്കു ശേഷം വടക്കുകിഴക്കന്‍ മണ്‍സൂണിന് (തുലാവര്‍ഷം) തുടക്കമാകുമെന്നും വിദഗ്ധര്‍ പറയുന്നു.
തിങ്കളാഴ്ച രാവിലെ എട്ടരമുതല്‍ ഇന്നലെ രാവിലെ എട്ടരവരെയുള്ള സമയത്താണ് സംസ്ഥാനത്ത് കനത്ത മഴ ലഭിച്ചത്. ഇടുക്കി ജില്ലയില്‍ 31 സെ.മീ, കോട്ടയത്ത് 27 സെ.മീ മഴയും ലഭിച്ചു. തൃശൂര്‍, കൊല്ലം ജില്ലകളില്‍ 17 സെ.മീ, കോഴിക്കോട് 15 സെ.മീ, കണ്ണൂര്‍,പത്തനംതിട്ട ജില്ലകളില്‍ 14 സെ.മീ, എറണാകുളം 13 സെ.മീ, പാലക്കാട് 12 സെ.മീ, മലപ്പുറം 11 സെ.മീ, തിരുവനന്തപുരം എട്ട് സെ.മീ, ആലപ്പുഴ, കാസര്‍കോട് ഏഴ് സെ.മീ എന്നിങ്ങനെയാണ് മഴ ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."