HOME
DETAILS
MAL
ശ്രീകാര്യത്ത് ഡ്രെയിനേജ് കുഴിയെടുക്കുന്നതിനിടെ മണ്ണിടിച്ചു; അടിയില്‍പെട്ട 2 തൊഴിലാളികളെയും രക്ഷിച്ചു
backup
December 24 2023 | 09:12 AM
ശ്രീകാര്യത്ത് ഡ്രെയിനേജ് കുഴിയെടുക്കുന്നതിനിടെ മണ്ണിടിച്ചു; അടിയില്‍പെട്ട 2 തൊഴിലാളികളെയും രക്ഷിച്ചു
തിരുവനന്തപുരം: ശ്രീകാര്യത്ത് ഡ്രെയ്നേജ് പൈപ്പ്ലൈന് നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് അപകടത്തില്‍പെട്ടവരെ രക്ഷിച്ചു. അയിരൂപ്പാറ സ്വദേശി വിനയന്, ബിഹാര്‍ സ്വദേശി ദീപക് എന്നിവരാണ് മണ്ണിനടിയില്‍പെട്ടത്. ഞായറാഴ്ച്ച രാവിലെ 10 മണിയ്ക്കായിരുന്നു അപകടം.
10 അടി താഴ്ചയിലേക്കാണ് മണ്ണിടിഞ്ഞുവീണത്. മണ്ണ് മാറ്റാന്‍ ശ്രമിക്കുന്നതിനിടെ വീണ്ടും മണ്ണിടിയുന്ന സാഹചര്യമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമായിരുന്നു. മൂന്നരമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് അതിഥി തൊഴിലാളിയായ ദീപകിനെ പുറത്തെടുത്തത്.
ഇരുവരുടേയും ആരോഗ്യസ്ഥിതി ഗുരുതരമല്ലെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."