പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വത്ത് വില്‍ക്കാനും കമ്പനി
ന്യൂഡല്‍ഹി: പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കല്‍ സര്‍ക്കാര്‍ നയമാക്കിയതിന് പിന്നാലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭൂമിയും സ്വത്തുക്കളും വില്‍പ്പന നടത്തുന്നതിന് പുതിയ കമ്പനി രൂപീകരിക്കാനുള്ള നീക്കവുമായി കേന്ദ്ര ധനകാര്യ മന്ത്രാലയം.
ഇതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം നേടുന്നതിനായി ധനമന്ത്രാലയം ശുപാര്‍ശ സമര്‍പ്പിക്കും. ഈ സ്വത്തുക്കള്‍ കമ്പനിയുടെ കീഴിലേക്ക് മാറ്റുകയും കമ്പനി സ്വത്തുക്കള്‍ വില്‍ക്കുകയും ചെയ്യുകയെന്ന പദ്ധതിയാണ് ധനമന്ത്രാലയം തയാറാക്കിയത്.
അടുത്ത മന്ത്രിസഭാ യോഗം ഇതിന് അംഗീകാരം നല്‍കിയേക്കും.
മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം ലഭിച്ചാലുടന്‍ ഇതിനായുള്ള നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറി തുഹിന്‍കാന്ത് പാണ്ഡെ പറഞ്ഞു.
അവസാനമായി എയര്‍ ഇന്ത്യ ടാറ്റയ്ക്ക് വിറ്റപ്പോഴും അതിന്റെ സ്വത്തുക്കള്‍ കൈമാറിയിരുന്നില്ല. ഇത്തരത്തില്‍ നിരവധി സ്വത്തുക്കള്‍ കേന്ദ്ര സര്‍ക്കാറിന്റെ കൈവശമുണ്ട്.
ഇവയില്‍ നിന്ന് ഓരോന്നായാണ് വില്‍പ്പന നടത്തുക. 2021-22 വര്‍ഷത്തെ ബജറ്റില്‍ കൂടുതല്‍ മേഖലയിലെ സ്വകാര്യവത്കരണം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യവത്കരണം പൂര്‍ത്തിയാകുന്നതോടെ ഇതിന്റെ ഭൂമിയും വില്‍പ്പന നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."