HOME
DETAILS
MAL
ഹെയ്തിയില്‍ യു.എസ് മിഷനറി സംഘത്തെ തട്ടിക്കൊണ്ടുപോയി
backup
October 18 2021 | 05:10 AM
പോര്‍ട്ടോ പ്രിന്‍സ്: ആഫ്രിക്കന്‍ രാജ്യമായ ഹെയ്തിയില്‍ അമേരിക്കയില്‍ നിന്നെത്തിയ ക്രിസ്ത്യന്‍ മിഷനറിമാരെയും കുടുംബത്തെയും തട്ടിക്കൊണ്ടുപോയി.
കഴിഞ്ഞ ദിവസം നടന്ന സംഭവത്തില്‍ 17 പേരെ കാണാതായതായാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഹെയ്തിയുടെ തലസ്ഥാന നഗരമായ പോര്‍ട്ടോ പ്രിന്‍സില്‍ ശനിയാഴ്ചയാണ് സംഭവം.
ഇവിടെ ഒരു ഓര്‍ഫനേജില്‍ സന്ദര്‍ശനം കഴിഞ്ഞ് ബസില്‍ വിമാനത്താവളത്തിലേക്കു മടങ്ങവേ മിഷനറി സംഘത്തെ ഒരു സംഘം ആളുകള്‍ തടയുകയും തട്ടിക്കൊണ്ടു പോവുകയുമായിരുന്നുവെന്നാണ് വിവരം.
കുട്ടികളും സ്ത്രീകളുമടക്കം 17 പേരെയാണ് കാണാതായിരിക്കുന്നതെന്നും അവര്‍ക്കായി അന്വേഷണം തുടരുകയാണെന്നും യു.എസ് ആഭ്യന്തര മന്ത്രാലയ വക്താവ് ജെന്നിഫര്‍ വിയ വ്യക്തമാക്കി.
സംഭവത്തില്‍ ഹെയ്തിയിലെ യു.എസ് എംബസിയുമായി ബന്ധപ്പെടുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."