HOME
DETAILS

ഓണം പച്ചക്കറി വിപണി കുത്തക വില്‍പനക്ക് വന്‍കമ്പനികളുടെ നീക്കം ഹക്കീം കല്‍മണ്ഡപം

  
backup
August 28 2016 | 17:08 PM

%e0%b4%93%e0%b4%a3%e0%b4%82-%e0%b4%aa%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%aa%e0%b4%a3%e0%b4%bf-%e0%b4%95%e0%b5%81%e0%b4%a4%e0%b5%8d


പാലക്കാട്: സംസ്ഥാനത്തെ ഓണം വിപണി ലക്ഷ്യമിട്ട് പച്ചക്കറി വില്‍പന വന്‍കിട കുത്തകകള്‍ കയ്യടക്കാന്‍ തയ്യാറാകുന്നു. നേരത്തെ തമിഴ്‌നാട്ടിലെ മൊത്ത വിതരണക്കാര്‍ ഇത്തരം കുത്തകകള്‍ക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. സംസ്ഥാനത്ത് വിഷം തെളിച്ച പച്ചക്കറികള്‍ വില്‍ക്കാനനുവദിക്കില്ലെന്ന ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ നിര്‍ദേശപ്രകാരം ചെക്ക് പോസ്റ്റുകളിലുണ്ടാകുന്ന പരിശോധനകളില്‍ ഉദ്യോഗസ്ഥ പീഢനങ്ങള്‍ ആരോപിച്ച് നേരത്തെ പ്രതിഷോധങ്ങളുണ്ടായിരുന്നു.
ഓണത്തിന് കേരളത്തിലേക്കെത്തുന്ന പച്ചക്കറികള്‍ തടഞ്ഞ് കൃത്രിമക്ഷാമമുണ്ടാക്കി വിലകൂട്ടാനുള്ള തന്ത്രമാണ് ഇതിനു പിന്നിലെന്നും ആരോപണമുണ്ട്. സംസ്ഥാനത്തേക്ക് സാധാരണ എത്തുന്ന പച്ചക്കറിയുടെ അധികം ഓണവിപണിയില്‍ ആവശ്യമാണെന്നിരിക്കെ ഓണം അടുക്കുന്നതോടെ വിപണിയില്‍ പച്ചക്കറി വില പതിന്മടങ്ങ് വര്‍ധിക്കാനിടയുണ്ട്. എന്നാല്‍ കേരള വിപണിയിലെ പച്ചക്കറി വിതരണം വന്‍കിട കുത്തകകള്‍ എടുക്കുവാനുള്ള ശ്രമങ്ങള്‍ നടന്നതായും ഇതിന്റെ ഭാഗമായി തമിഴ്‌നാട്ടിലെ കര്‍ഷകരില്‍ നിന്നും നേരിട്ട് പച്ചക്കറി വാങ്ങുന്നതിനായി ഏജന്റുമാരെ നിയമിച്ചതായും അറിയുന്നുണ്ട്.
ഓണം വിപണിക്കായി തമിഴ്‌നാട്ടില്‍ ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടീലും ഓഗസ്റ്റ്- സെപ്റ്റംബര്‍ മാസങ്ങളില്‍ വിളവെടുപ്പുകളുമാണ് ക്രമീകരിച്ചിട്ടുള്ളത്. മുന്‍ വര്‍ഷങ്ങളില്‍ കേരളത്തിലെ മൊത്ത വിതരണക്കാര്‍ തമിഴ്‌നാട് വ്യാപാരികളില്‍ നിന്നും വാങ്ങുന്ന പച്ചക്കറികള്‍ ഓണത്തിനു മുന്നേ കേരളത്തിലെ മാര്‍ക്കറ്റുകളില്‍ എത്തിക്കുകയാണ് പതിവ്.
എന്നാല്‍ പതിവിനു വിപരീതമായി ഇത്തവണ അവസ്ഥയില്‍ മാറ്റം വന്നതായി തമിഴ്‌നാട്ടിലെ പ്രധാന പച്ചക്കറി മാര്‍ക്കറ്റായ ഒട്ടന്‍ഛത്രത്തിലെ വ്യാപാരികള്‍ പറയുന്നു. വന്‍കിട കുത്തക കമ്പനികളായ ഫ്യൂച്ചര്‍, റിലയന്‍സ് ഗ്രൂപ്പുകളാണ് തമിഴ്‌നാട്ടിലെ കര്‍ഷകരില്‍ നിന്നും വന്‍വിലയ്ക്ക് പച്ചക്കറികള്‍ വാങ്ങുന്നത്. ഓട്ട് ലറ്റുകള്‍ വഴിയുള്ള വില്‍പനയ്ക്കു പുറമെ മംഗലാപുരം, വിശാഖപട്ടണം തുടങ്ങിയ വന്‍നഗരങ്ങളിലെ റീട്ടെയില്‍ ചെയിനുകളിലും സ്വകാര്യ വെയര്‍ ഹൗസുകളിലും കേടുവരാതെ ദിവസങ്ങളോളം സൂക്ഷിക്കാനുള്ള സംവിധാനവും ഇവര്‍ ഏര്‍പ്പെടുത്തുന്നുണ്ട്.
തക്കാളി, ബീന്‍സ്, വെണ്ട, ഇലവര്‍ഗ്ഗങ്ങള്‍, പയര്‍, വാഴപ്പഴം, ഇളവന്‍ തുടങ്ങിയവയെല്ലാമാണ് ഫ്രീസിങ് വെയര്‍ ഹൗസുകളില്‍ ശേഖരിക്കുന്നത്. ഫുഡ് ബസാര്‍, ബിഗ് ആപ്പിള്‍, മോര്‍, റിലയന്‍സ് ഫ്രെഷ്, സ്‌പെന്‍സേഴ്‌സ്, മെട്രോ ക്യാഷ് ആന്‍ഡ് ക്യാരി, നീലഗിരീസ്, ഹൈപ്പര്‍സിറ്റി, പന്റാലൂണ്‍ തുടങ്ങി ഹൈപ്പര്‍ മാളുകളിലാണ് ലക്ഷക്കണക്കിന് ടണ്‍ പച്ചക്കറികള്‍ സംഭരിച്ചു വന്‍ വിലയ്ക്ക് വിറ്റഴിക്കുന്നത്. പൊള്ളാച്ചി, തമിഴ്‌നാട്ടിലെ ഒട്ടന്‍ഛത്രം, ഉഡുമല്‍ പേട്ട, ഗോവിന്ദാപുരം, മീനാക്ഷിപുരം, വേലന്താവളം എന്നീ വന്‍കിട പച്ചക്കറി മാര്‍ക്കറ്റുകളില്‍ ഓണക്കാലത്ത് ഇരുപതിരട്ടിവരെ വ്യാപാരം നടക്കുമെങ്കില്‍ ഇത്തവണ വരവ് കുറഞ്ഞാല്‍ വ്യാപാരികള്‍ വില കൂട്ടുമെന്നതാണ് കേരളത്തിലെ പച്ചക്കറി വില കുതിച്ചുയരാന്‍ കാരണമാകുന്നത്.
ഇപ്പോള്‍ പച്ചക്കറികളെല്ലാം ഫ്രീസിങ് കണ്ടെയ്‌നറുകളില്‍ സൂപ്പര്‍മാര്‍ക്കറ്റുകാര്‍ നേരിട്ട് വാങ്ങുന്നതിനാല്‍ ചെറുകിട വ്യാപാരികളും നഷ്ടത്തിലാണ്. ഉത്തരേന്ത്യയിലെ വന്‍കിട കുത്തക വ്യാപാരികള്‍ സാധനങ്ങള്‍ മൊത്തമായി വാങ്ങി കൃത്രിമക്ഷാമമുണ്ടാക്കി ഓണത്തിന് അമിതലാഭം കൊയ്യാനെത്തുകയാണ്. 700 മുതല്‍ 1000 ടണ്‍ വരെ പച്ചക്കറിയാണ് പ്രതിദിനം ഇന്ത്യയിലെ കോര്‍പ്പറേറ്റ് റീട്ടെയ്‌ലുകള്‍ക്ക് ആവശ്യമെന്നിരിക്കെ ഓണക്കാല വിപണി കൂടി കണക്കാക്കുമ്പോള്‍ ഇത് പതിന്മടങ്ങ് വര്‍ധിക്കും.
കേന്ദ്രസര്‍ക്കാരിന്റെ കുത്തക വിരുദ്ധ നിയമപ്രകാരം റീട്ടെയില്‍ ചെയിനുകളുടെ സംഭരണശേഷി നിജപ്പെടുത്തണമെന്ന മാനദണ്ഡം ഇതിനാല്‍ ജലരേഖയാവുകയാണ്. ഹോര്‍ട്ടികോര്‍പ്പ് അടക്കമുള്ള പൊതുമേഖലാ ഏജന്‍സികളും ഓണക്കാലത്ത് വന്‍ തോതില്‍ തമിഴ്‌നാട്ടില്‍ നിന്നും പച്ചക്കറി സംഭരിക്കാനൊരുങ്ങുന്നുണ്ട്. വിഷഭീഷണിയുള്ളതിനാല്‍ ഇവര്‍ക്കും ഇത്തവണ തമിഴ്‌നാട്ടുകാര്‍ പച്ചക്കറി നല്‍കുമോയെന്നതും അഭ്യൂഹമാണ്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലാത്സംഗക്കേസ്: മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കും 

Kerala
  •  3 months ago
No Image

സിദ്ദിഖിനായി ലുക്ക് ഔട്ട് നോട്ടിസ്; അറസ്റ്റിന് നീക്കം; നടന്‍ ഒളിവില്‍

Kerala
  •  3 months ago
No Image

നടിയുടെ ലൈംഗിക പീഡന പരാതി; മുകേഷിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു

Kerala
  •  3 months ago
No Image

എ.ഡി.ജി.പി സ്ഥലത്തുണ്ടായിട്ടും ഇടപെട്ടില്ലെന്ന വസ്തുത ദുരൂഹം; വിമര്‍ശനം ആവര്‍ത്തിച്ച് ജനയുഗം

Kerala
  •  3 months ago
No Image

യു.പി പൊലിസ് നടത്തുന്ന ഏറ്റുമുട്ടല്‍ കൊലകളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം- പ്രിയങ്ക ഗാന്ധി 

National
  •  3 months ago
No Image

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദീഖിന് മുന്‍കൂര്‍ ജാമ്യമില്ല;  ഹരജി ഹൈക്കോടതി തള്ളി 

Kerala
  •  3 months ago
No Image

തൃശൂര്‍പൂരം കലക്കല്‍: ക്രമീകരണങ്ങളില്‍ മാറ്റം വരുത്താന്‍ എ.ഡി.ജി.പി യോഗം വിളിച്ചു, മടങ്ങിയ ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു

Kerala
  •  3 months ago
No Image

ബംഗളൂരു അപ്പാര്‍ട്ട്‌മെന്റില്‍ ഓണപ്പൂക്കളം ചവിട്ടി നശിപ്പിച്ചു, ഭീഷണി; മലയാളി യുവതിക്കെതിരെ കേസ്

National
  •  3 months ago
No Image

കശ്മീരില്‍ ഇന്ന് നിശബ്ദ പ്രചാരണം; നാളെ രണ്ടാംഘട്ട വോട്ടെടുപ്പ് 

National
  •  3 months ago
No Image

ജാപ്പനിസ് ദ്വീപില്‍ 5.6 തീവ്രതയില്‍ ഭൂചലനം; നാശനഷ്ടങ്ങളില്ല

International
  •  3 months ago