ബഹ്‌റൈൻ;കോവിഡ്-19 വൈറസിനെതിരായ പ്രതിരോധം ശക്തമാക്കുന്നു
ബഹ്‌റൈൻ:കോവിഡ്-19 വൈറസിനെതിരായ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ പൊതുജനങ്ങൾക്ക് ഫൈസർ XBB 1.5 ബൂസ്റ്റർ വാക്സിൻ കുത്തിവെപ്പ് ലഭ്യമാണെന്ന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2023 ഡിസംബർ 21-നാണ് മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഫൈസർ – ബയോഎൻടെക് തയ്യാറാക്കിയിട്ടുള്ള ഈ ബൈവാലന്റ് വാക്സിൻ കോവിഡ്-19 വൈറസിനെയും, വൈറസിന്റെ പുതിയ വകഭേദങ്ങളെയും പ്രതിരോധിക്കാൻ ശേഷിയുള്ളതാണെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ഈ ബൂസ്റ്റർ വാക്സിൻ രാജ്യത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമാണെന്ന് മന്ത്രാലയം അറിയിച്ചു. വാക്സിൻ സ്വീകരിക്കാൻ താത്പര്യമുള്ളവർക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ നേരിട്ടെത്തി കുത്തിവെപ്പെടുക്കാവുന്നതാണ്.
ഇതിനായി മുൻകൂർ ബുക്കിംഗ്, ഓൺലൈൻ രജിസ്‌ട്രേഷൻ എന്നിവ ആവശ്യമില്ല. 12 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ഈ ബൂസ്റ്റർ കുത്തിവെപ്പ് സ്വീകരിക്കാവുന്നതാണ്.
5 മുതൽ 11 വയസ്സ് വരെ പ്രായമുള്ളവർക്ക് ഈ ബൂസ്റ്റർ വാക്സിൻ കുത്തിവെപ്പ് ഡിസംബർ 27 മുതൽ താഴെ പറയുന്ന ഹെൽത്ത് സെന്ററുകളിൽ ലഭ്യമാണ്
- ഹലാത് ബു മാഹിർ ഹെൽത്ത് സെന്റർ.
- ഹമദ് കനൂ ഹെൽത്ത് സെന്റർ.
- ഷെയ്ഖ് ജാബിർ അൽ അഹ്‌മദ് അൽ സബാഹ് ഹെൽത്ത് സെന്റർ.
12 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ഫൈസർ XBB 1.5 ബൂസ്റ്റർ വാക്സിൻ കുത്തിവെപ്പ് താഴെ പറയുന്ന ഹെൽത്ത് സെന്ററുകളിൽ ലഭ്യമാണ്
- ബാങ്ക് ഓഫ് ബഹ്‌റൈൻ ഹെൽത്ത് സെന്റർ.
- ജിദാഫ്‌സ് ഹെൽത്ത് സെന്റർ.
- സിത്ര ഹെൽത്ത് സെന്റർ.
- യൂസഫ് എൻജിനീയർ ഹെൽത്ത് സെന്റർ.
- മുഹമ്മദ് ജാസ്സിം കനൂ ഹെൽത്ത് സെന്റർ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."