മുംബൈയെ തകര്‍ത്ത് ബ്ലാസ്റ്റേഴ്‌സ്;പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്ത്
കൊച്ചി:കൊച്ചിയിലെ മഞ്ഞക്കടലില്‍ എതിരില്ലാത്ത രണ്ട് ഗോളിന് മുംബൈയെ മുക്കിക്കൊന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ്. ആദ്യ പകുതിയില്‍ നേടിയ എണ്ണം പറഞ്ഞ രണ്ട് ഗോളിനായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം.കളി തുടങ്ങി പതിനൊന്നാം മിനുറ്റില്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് ആദ്യ ഗോള്‍ സ്വന്തമാക്കി.ദിമിത്രിയോസ് ഡയമന്റകോസ് ആണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ഗോള്‍ സ്വന്തമാക്കിയത്.രണ്ടാം ഗോള്‍ പെപ്രയും സ്വന്തമാക്കി.
ജയത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടാം സ്ഥാനത്ത് തുടരുകയാണ്. പതിനൊന്ന് മത്സരങ്ങളില്‍ നിന്ന് ഏഴ് ജയവും രണ്ട് തോല്‍വിയും രണ്ട് സമനിലയും ഉള്‍പ്പെടെ 23 പോയിന്റാണ് ബ്ലാസ്റ്റേഴ്‌സിന്റെ അക്കൗണ്ടിലുള്ളത്.ഒമ്പത് മത്സരങ്ങളില്‍ നിന്ന് 23 പോയിന്റുമായി എഫ്.സി ഗോവയാണ് ഒന്നാം സ്ഥാനത്ത്. പത്ത് കളിയില്‍ 19 പോയന്റുള്ള മുംബൈ നാലാം സ്ഥാനത്താണ്.
FT: KBFC 2⃣-0⃣ MCFC
— Mumbai City FC (@MumbaiCityFC) December 24, 2023
Full time in Kochi.#KBFCMCFC #MumbaiCity #AamchiCity ? pic.twitter.com/SdPKQu7Khg
Content Highlights:kerala blasters won against mumbai city fc
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."