മരണത്തിലും കൈവിടാതെ അംനയും അഫ്‌സാനും അഹിയാനും
തൊടുപുഴ: കളിക്കൂട്ടുകാരും ബന്ധുക്കളുമായ അംനയും അഫ്‌സാനും അഹിയാനും മരണത്തിലും പിരിയാന്‍ തയാറായില്ല. ഏഴു വയസുകാരി അംനയുടെയും എട്ട് വയസുകാരന്‍ അഫ്‌സാന്റെയും നാല് വയസുകാരന്‍ അഹിയാന്റെയും മൃതദേഹങ്ങള്‍ കെട്ടിപ്പിടിച്ചു കിടക്കുന്ന നിലയിലായിരുന്നു.
ഒന്നുമറിയാതെ വീട്ടുമുറ്റത്ത് കളിച്ചിരുന്നപ്പോഴാണ് ദുരന്തം പാഞ്ഞെത്തിയത്. വീട്ടില്‍ ഉറങ്ങിക്കിടക്കുന്നതു പോലെ മണ്ണിനടിയില്‍നിന്നു ചേതനയറ്റ ശരീരങ്ങള്‍ എടുത്തപ്പോള്‍ കണ്ടുനിന്നവര്‍ വാവിട്ടു കരഞ്ഞു. മൃതദേഹങ്ങള്‍ തിരയുന്നതു നോക്കിനിന്ന അംനയുടെ പിതാവ് സിയാദ് നൊമ്പരക്കാഴ്ചയായി.
മരണപ്പെട്ട ഫൗസിയ ദുരന്തത്തിനു മുമ്പ് വെള്ളം കുത്തിയൊലിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ബന്ധുവിന് അയച്ചു നല്‍കിയിരുന്നു. തൊട്ടുപിന്നാലെയാണ് കലിതുള്ളിയെത്തിയ മലവെള്ളം ഫൗസിയയുടേയും മക്കളുടേയും ജീവനെടുത്തത്.
മരണപ്പെട്ട അമീന്‍, അഫ്‌സാന്‍ എന്നിവരേയും വിഡിയോയില്‍ കാണാം. മൃതദേഹം ലഭിക്കുന്നതു വരെ കുഞ്ഞുങ്ങളുടെ ജീവനൊന്നും സംഭവിക്കരുതേ എന്ന പ്രാര്‍ഥനയിലായിരുന്നു നാടുമുഴുവന്‍. കല്യാണത്തിനു പോകാനായി ബന്ധുവീട്ടില്‍ എത്തിയതായിരുന്നു കുട്ടികള്‍. രാവിലെ മുതല്‍ പുറത്തിറങ്ങാന്‍ കഴിയാത്ത രീതിയിലുള്ള മഴയായതിനാല്‍ യാത്ര വൈകി. മൂന്ന് വീടുകളാണിവിടെ ഉണ്ടായിരുന്നത്. എല്ലാം തകര്‍ന്നു. രണ്ട് വീടുകളിലുണ്ടായിരുന്നവരുടെ ജീവനാണ് പൊലിഞ്ഞത്. ഫൗസിയയും ഒരു കുട്ടിയും വീടിനകത്തും മൂന്നു കുട്ടികള്‍ പുറത്തുമായിരുന്നു.
ഉരുള്‍ അലറി പാഞ്ഞെത്തുമ്പോള്‍ ചില കുട്ടികളെ പുതുപ്പറമ്പില്‍ ഷാഹുല്‍ രക്ഷപ്പെടുത്തി. പക്ഷേ എഴു വയസുകാരന്‍ മകന്‍ സച്ചുവിനെ മലവെള്ളം കൊണ്ടുപോകുന്നതു നോക്കി നില്‍ക്കാനേ ഷാഹുലിന് കഴിഞ്ഞുള്ളു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."