HOME
DETAILS

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും; കടലാക്രമണ ഭീഷണി; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം

  
backup
December 25 2023 | 01:12 AM

todays-weather-alert-in-kerala-25-12-2023

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും; കടലാക്രമണ ഭീഷണി; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യത. നേരിയതോ, മിതമായതോ ആയ മഴയ്ക്കാണ് സാധ്യതയുള്ളത്. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടില്ല. പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിലും, തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളിലുമാണ് നേരിയ മഴയ്ക്ക് സാധ്യതയുള്ളതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

അതേസമയം തെക്കന്‍ തമിഴ്‌നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.3 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണവും അറിയിച്ചിട്ടുണ്ട്. എങ്കിലും, കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമൊന്നുമില്ല.

വരും ദിവസങ്ങളിലെ മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

25.12.2023 വരെ : തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

26.12.2023 വരെ : കോമോറിന്‍ പ്രദേശത്ത് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത.

27.12.2023 : കോമോറിന്‍ പ്രദേശത്ത് മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

28.12.2023 : കോമോറിന്‍ പ്രദേശം, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. ഈ ദിവസങ്ങളില്‍ സമാന പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിസംബർ 1 മുതൽ പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ ഓണ്‍ലൈനിൽ മാത്രംച‌; കെഎസ്ഇബി

Kerala
  •  20 days ago
No Image

നവംബർ 27മുതൽ റിയാദ് മെട്രോയുടെ പ്രവർത്തനങ്ങൾ  ഭാഗികമായി ആരംഭിക്കുമെന്ന് സൂചന

Saudi-arabia
  •  20 days ago
No Image

തിരുവനന്തപുരത്ത് ഒന്നര കിലോ ഗ്രാം കഞ്ചാവുമായി മധ്യവയസ്കൻ പിടിയിൽ

Kerala
  •  20 days ago
No Image

നവംബർ 24 ന് ദുബൈ മെട്രോ സേവനങ്ങൾ പുലർച്ചെ 3 മണി മുതൽ ആരംഭിക്കും; RTA

uae
  •  20 days ago
No Image

ഗുരുതര നിയമ ലംഘനങ്ങൾ; റിയാദിൽ ഒമ്പത് സ്ഥാപനങ്ങൾ അടച്ചുപൂട്ടി 

Saudi-arabia
  •  20 days ago
No Image

തകർത്തടിച്ച് ക്യാപ്റ്റന്‍ സഞ്ജു; കിടിലൻ ജയവുമായി കേരളം

Cricket
  •  20 days ago
No Image

കോട്ടയത്ത് കഞ്ചാവുമായി യുവാവ് പിടിയിൽ

Kerala
  •  20 days ago
No Image

കോഴിക്കോട് മിനി പിക്കപ്പ് വാൻ മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  20 days ago
No Image

യുഎഇ ദേശീയദിനം പ്രമാണിച്ച് സൗജന്യ ഇന്റര്‍നെറ്റ് ഡാറ്റ; തട്ടിപ്പില്‍ വീഴരുതെന്ന് അധികൃതര്‍

uae
  •  20 days ago
No Image

മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ല; പ്രശ്‌നങ്ങള്‍ മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

Kerala
  •  20 days ago