HOME
DETAILS
MAL
വരനും വധുവുമെത്തിയത് ചെമ്പുരുളിയേറി; താലികെട്ട് വെള്ളക്കെട്ടിനു നടുവില്‍; പെരുമഴക്കാലത്തെ ചില സന്തോഷക്കാഴ്ചകള്‍
backup
October 18 2021 | 06:10 AM
ആലപ്പുഴ: വരനും വധുവുമെത്തിയത് ചെമ്പുരുളിയേറി. താലികെട്ടിയതോ വെള്ളക്കെട്ടിന് നടുവിലെ മണ്ഡപത്തില്‍ വെച്ചും. അപ്പര്‍ കുട്ടനാട് മേഖലയില്‍ നിന്നുള്ളതാണ് പെരുമഴക്കാലത്തെ ഈ സന്തോഷക്കാഴ്ച. ഏറെ സാഹസപ്പെട്ടാണ് വലിയൊരു ഉരുളിയില്‍ ഐശ്വര്യയും ആകാശും വിവാഹമണ്ഡപത്തിലെത്തിയത്.
വേറെ വഴിയൊന്നും കാണാത്തതിനാല്‍ വധൂവരന്‍മാരെ മുഹൂര്‍ത്തത്തിന് മണ്ഡപത്തിലെത്തിക്കാന്‍ ബന്ധുക്കള്‍ കണ്ടെത്തിയ വഴിയായിരുന്നു ഈ ചെമ്പ് യാത്ര. എന്തായാലും ചെമ്പില്‍ കയറി കൃത്യസമയത്ത് തന്നെ ക്ഷേത്രത്തില്‍ എത്തി മുഹൂര്‍ത്തത്തില്‍ വിവാഹിതരാവാന്‍ ഇരുവര്‍ക്കുമായി. കല്ല്യാണത്തിനായി ചെമ്പിനകത്ത് വരേണ്ടിവരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിലായി കല്ല്യാണമെന്നും നിരഞ്ഞ ചിരിയോടെ വധു ഐശ്വര്യ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."