HOME
DETAILS
MAL
അതിതീവ്രമഴ: പി.എസ്.സി പരീക്ഷകള്‍ മാറ്റി
backup
October 18 2021 | 10:10 AM
തിരുവനന്തപുരം: അതിതീവ്ര മഴയെ തുടര്‍ന്ന് പി.എസ്.സി പരീക്ഷകള്‍ മാറ്റി. ഒക്ടോബര്‍ 21, 23 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ച പി.എസ്.സി പരീക്ഷകളാണ് മാറ്റിയത്.പുതുക്കിയ തീയ്യതികള്‍ പിന്നീട് അറിയിക്കുന്നതാണ്.
ഇരുപത്തൊന്നിന് വിവിധവകുപ്പുകളിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ തസ്തികകളിലേക്കും ഇരുപത്തിമൂന്നിന് ബിരുദം അടിസ്ഥാന യോഗ്യതയായ തസ്തികയിലേക്കുള്ള പ്രാഥമിക പരീക്ഷയുമാണ് നിശ്ചയിച്ചിരുന്നത്.
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ വിവിധ സര്‍വകലാശാലകള്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചിരുന്നു. കാലിക്കറ്റ്, കണ്ണൂര്‍, എംജി സര്‍വകലാശാലകളാണ് പരീക്ഷകള്‍ നീട്ടി ഉത്തരവിറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."