അധിക്ഷേപ ട്വീറ്റ്: തമിഴ്നാട്ടില്‍ ബി.ജെ.പി നേതാവ് അറസ്റ്റില്‍
ചെന്നൈ: സാമൂഹികമാധ്യമങ്ങളില്‍ വര്‍ഗീയ പ്രചാരണം നടത്തിയതിന് ബി.ജെ.പി നേതാവ് അറസ്റ്റില്‍. ബി.ജെ.പി തമിഴ്നാട് പ്രവര്‍ത്തക സമിതി അംഗമായ ആര്. കല്യാണരാമനെയാണ് തമിഴ്നാട് പൊലിസ് അറസ്റ്റ് ചെയ്തത്.
മുന്‍ മുഖ്യമന്ത്രി കരുണാനിധി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ ഇയാള്‍ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. നടിയും ഡോക്ടറുമായ ശര്‍മിളയ്ക്കെതിരേയും അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങളടങ്ങിയ പോസ്റ്റുകളും ഇയാള്‍ പങ്കുവെച്ചു. തുടര്‍ന്ന് ഡിഎംകെ എംപി ഡോ, സെന്തില്‍ കുമാര്‍, തണ്ടയാര്‍പ്പേട്ട സ്വദേശിയായ അഭിഭാഷകന് തുടങ്ങി നിരവധി വ്യക്തികളും സംഘനടകളും ഇയാള്‍ക്കെതിരേ പരാതിയുമായി രംഗത്തെത്തി.
കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷല്‍ കസ്റ്റഡിയില്‍ റിമാന്‍ഡിലാക്കുകയും ചെയ്തു.
ബി.ജെ.പി. റാലിയില്‍ മുസ്ലിം വിഭാഗത്തിനെതിരേ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് കഴിഞ്ഞ ഫെബ്രുവരിയിലും കല്യാണരാമന് അറസ്റ്റിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."