HOME
DETAILS
MAL
ജലനിരപ്പ് ഉയര്‍ന്നുകൊണ്ടേയിരിക്കുന്നു: ഇടുക്കി ഡാം നാളെ രാവിലെ തുറക്കും
backup
October 18 2021 | 12:10 PM
ഇടുക്കി: ജലനിരപ്പ് ഉയരുന്നതു തുടരുന്നതിനാല്‍ ഇടുക്കി ഡാം തുറക്കാന്‍ തീരുമാനമായി. ചൊവ്വാഴ്ച രാവിലെ 11 മണിക്കാണ് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ തുറക്കുക. 50 സെന്റി മീറ്റര്‍ വീതമാണ് ഉയര്‍ത്തുക.
ഇപ്പോള്‍ ഓറഞ്ച് അലര്‍ട്ടിലുള്ള ഇടുക്കി ഡാം, വൈകാതെ റെഡ് അലര്ട്ടിലേക്കെത്തുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. ഡാം തുറക്കുന്നതിന്റെ ഭാഗമായി 64 കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കും.
ഇടുക്കി ഡാം തുറക്കുന്നതിന്റെ മുന്നോടിയായി ഇടമലയാര്‍ ഡാമിന്റെ ഷട്ടറുകല്‍ ആദ്യം തുറക്കും. ഇത് നാളെ രാവിലെ ആറു മുതല്‍ തുറന്നിടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."