HOME
DETAILS
MAL
അപ്പര്‍ കുട്ടനാട്ടില്‍ പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു; ബന്ധു വീടുകളിലേക്ക് കുടിയേറ്റം ശക്തം
backup
October 18 2021 | 15:10 PM
ആലപ്പുഴ: പ്രളയഭീതിയിലായതോടെ കുട്ടനാട്ടില്‍നിന്ന് ജനങ്ങള്‍ ബന്ധുവീടുകളിലേക്ക് താമസംമാറ്റി. കടലിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് മന്ദഗതിയിലായതും കിഴക്കന്‍ മേഖലകളില്‍ നിന്നുള്ള വെള്ളത്തിന്റെ വരവ് ശക്തമായതും കുട്ടനാടിനെ വെള്ളത്തില്‍ മുക്കി.
ജലനിരപ്പ് ഉയര്‍ന്ന ഭാഗങ്ങളിലെ ജനങ്ങളെ ക്യാംപുകളിലേക്ക് മാറ്റിപാര്‍പ്പിച്ചു. കൊവിഡ് വ്യാപന ഭീതിയുള്ളതിനാല്‍ കൂടുതല്‍പേരും ബന്ധുവീടുകളിലേക്ക് മാറി. ആറ് പാടശേഖരങ്ങളില്‍ മടവീണു. കൊയ്യാറായ പാടങ്ങളില്‍ വെള്ളം കയറി വലിയ തോതില്‍ കൃഷിനാശവും സംഭവിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."