രാത്രി നേരം വൈകിയുള്ള ഉറക്കം ശീലമാക്കിയിട്ടുണ്ടോ? അപകടമെന്ന് ആരോഗ്യ വിദഗ്ധര്‍
ഉറക്കം എന്നത് മനുഷ്യനെ സംബന്ധിച്ച് ഒഴിച്ച്കൂടാനാകാത്ത കാര്യമാണ്. ദീര്‍ഘനാള്‍ നന്നായി ഉറക്കം കിട്ടിയില്ലെങ്കില്‍ നമ്മുടെ ആരോഗ്യ സംവിധാനവും ചിന്താശക്തിയും തന്നെ തകിടം മറിയുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.ശരിയായി ഉറങ്ങാതിരിക്കുക എന്നത് പോലെ തന്നെയാണ് രാത്രി വൈകിയുള്ള ഉറക്കം പതിവാക്കുന്നത് എന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മൊബൈലിലും മറ്റും സമയം ചെലവഴിച്ച് അര്‍ദ്ധരാത്രിക്ക് ശേഷം ഉറക്കം പതിവാക്കുന്നവര്‍ക്ക് അടിക്കടിയുള്ള മൂഡ് മാറ്റം, ഉയര്‍ന്ന രക്തസമ്മര്‍ദം,അമിതവണ്ണം, ഹൃദ്രോഗം എന്നിവയെല്ലാം കാത്തിരിക്കുന്നു എന്നാണ് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കൂടാതെ വൈകിയുള്ള ഉറക്കം ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തേയും തകിടം മറിയ്ക്കും.
എന്നും ഒരേ സമയത്ത് ഉറങ്ങാനും ഉണരാനും ശ്രമിക്കുന്നതും ഉറങ്ങുന്നതിന് അരമണിക്കൂര്‍ മുന്‍പെങ്കിലും മൊബൈല്‍, ലാപ്‌ടോപ്, ടാബ് പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളെല്ലാം മാറ്റി വയ്ക്കുന്നതും ഉറങ്ങുന്നതിന് മുന്‍പുള്ള മണിക്കൂറുകളില്‍ കഫൈന്‍ ഉള്‍പ്പെട്ട ഭക്ഷണപാനീയങ്ങള്‍ ഒഴിവാക്കുന്നതും നല്ല ഉറക്കത്തെ സഹായിക്കും. രാത്രിയില്‍ ചെറു ചൂട് വെള്ളത്തില്‍ കുളിക്കുന്നത് ശരീരത്തിന് വിശ്രമം നല്‍കുകയും നല്ല ഉറക്കത്തിലേക്ക് നയിക്കുകയും ചെയ്യും. പകല്‍ സമയത്ത് എന്തെങ്കിലും തരത്തിലുള്ള വ്യായാമത്തില്‍ ഏര്‍പ്പെടുന്നതും രാത്രിയില്‍ വേഗം ഉറങ്ങാന്‍ സഹായിക്കും.
Content Highlights:late night sleep causes health problems
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."