HOME
DETAILS

പട്ടിണികിടക്കുന്ന ഇന്ത്യ

  
backup
October 18 2021 | 19:10 PM

89763-5632111

ആഗോള പട്ടിണി സൂചികയിലുള്ള 116 രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം നൂറ്റി ഒന്നാമത്തേതാണ്. ഓരോ ഇന്ത്യക്കാരനെയും ലജ്ജിപ്പിക്കുന്നതാണ് ഈ വിവരം. ഒന്നാം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ പറഞ്ഞിരുന്നത് ഓരോ ഇന്ത്യക്കാരന്റെയും അക്കൗണ്ടില്‍ 15 ലക്ഷം രൂപ എത്തിക്കുമെന്നായിരുന്നു. കള്ളപ്പണം വിദേശരാഷ്ട്രങ്ങളില്‍ നിക്ഷേപിച്ചവരില്‍ നിന്ന് പിടിച്ചെടുത്തായിരിക്കും പാവങ്ങളെ സഹായിക്കുകയെന്നും പറഞ്ഞിരുന്നു.

എന്നാല്‍, പണമെത്തിയത് ഇന്ത്യയിലെ ദരിദ്രകോടികളുടെ അക്കൗണ്ടുകളിലല്ല, കോര്‍പറേറ്റ് ഭീമന്മാരുടെ അക്കൗണ്ടുകളിലാണെന്ന് മാത്രം. കള്ളപ്പണക്കാരും ബാങ്കുകളില്‍ നിന്ന് കോടികള്‍ തട്ടിച്ച കോടീശ്വരന്മാരും വിദേശരാജ്യങ്ങളില്‍ സസുഖം കഴിയുമ്പോള്‍, ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 101ല്‍ എത്തിയതില്‍ പ്രധാനമന്ത്രിക്ക് ഒന്നും പറയാനില്ല. പ്രധാനമന്ത്രി പറഞ്ഞത് ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയാക്കുമെന്നായിരുന്നു. പട്ടിണി സൂചികയില്‍ കഴിഞ്ഞവര്‍ഷം 94ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ ഈ വര്‍ഷം പകുതിയായപ്പോഴേക്കും 101ാം സ്ഥാനത്തേക്ക് മൂക്കുകുത്തുകയായിരുന്നു. പട്ടിണി രാജ്യമെന്ന് നാം വിശേഷിപ്പിച്ചിരുന്ന ബംഗ്ലാദേശ് പോലും നമ്മെപ്പോലെ പട്ടിണികിടക്കുന്നില്ല.

ദാരിദ്ര്യം, പട്ടിണി എന്നിവ തുടച്ചുനീക്കിയെന്നും ഇന്ത്യയെ ആഗോളശക്തിയാക്കി മാറ്റിയെന്നുമുള്ള പ്രധാനമന്ത്രിയുടെ അവകാശവാദത്തിനേറ്റ കനത്ത പ്രഹരമാണ് ആഗോള പട്ടിണി സൂചികയിലൂടെ പുറത്തുവന്നത്. ബംഗ്ലാദേശ് മാത്രമല്ല പാകിസ്താന്‍, നേപ്പാള്‍, ശ്രീലങ്ക, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളും പട്ടികയില്‍ ഇന്ത്യയെക്കാള്‍ മുന്നിലാണ്. വിശപ്പ് ഏറ്റവും ഗുരുതരമായി അനുഭവപ്പെടുന്ന 31 രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടും. കുട്ടികളിലെ പോഷകാഹാരക്കുറവും പട്ടിണിയും ഏറ്റവും കൂടുതലുള്ള രാജ്യവും ഇന്ത്യ തന്നെ.

ഐറിഷ് ജീവകാരുണ്യ സംഘടനയായ കണ്‍സേണ്‍ വേള്‍ഡ്‌വൈഡും ജര്‍മന്‍ സംഘടനയായ വെല്‍റ്റ് ഹംഗര്‍ ഹില്‍ഫെയും ചേര്‍ന്ന് തയാറാക്കിയ പട്ടിക അശാസ്ത്രീയമാണെന്നാണ് ഇന്ത്യയുടെ വാദം. എന്നാല്‍, ഇന്ത്യയിലെ പട്ടിണി ഭയപ്പെടുത്തുന്നതാണെന്ന് റിപ്പോര്‍ട്ടില്‍ അടിവരയിട്ട് പറയുന്നുണ്ട്.

ഇന്ത്യയെ ഇത്തരമൊരവസ്ഥയില്‍ എത്തിച്ചത് ഭരണാധികാരികളുടെ ആസൂത്രണ പാളിച്ചകളാണ്. കോര്‍പറേറ്റുകളെ തടിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ ദരിദ്രരായ ജനകോടികള്‍ കൂടുതല്‍ ദരിദ്രരും പട്ടിണിക്കാരുമായി മാറുകയായിരുന്നു എന്നവര്‍ ഓര്‍ത്തില്ല. ഡിജിറ്റല്‍ ഇന്ത്യ എന്ന മുദ്രാവാക്യം പാവങ്ങളുടെ വിശപ്പടക്കിയില്ല. ലോകത്തിന് മുമ്പില്‍ നാണംകെട്ടത് മറച്ചുപിടിക്കാനായിരിക്കാം പട്ടിണി സൂചിക തയാറാക്കിയ രീതി അശാസ്ത്രീയമാണെന്ന്, ചില കണക്കുകള്‍ നിരത്തി വാദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറായിട്ടുണ്ടാവുക. സൂചികയില്‍ ഇന്ത്യയുടെ റാങ്ക് മോശമായ സാഹചര്യത്തില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതും ഇത്തരമൊരു വിശദീകരണത്തിന് കേന്ദ്രസര്‍ക്കാരിനെ നിര്‍ബന്ധിച്ചിരിക്കാം. വിമര്‍ശനങ്ങളെ പ്രതിരോധിക്കാനുള്ള തന്ത്രമായി മാത്രമേ കേന്ദ്രസര്‍ക്കാരിന്റെ ഇത്തരം നിലപാടുകളെ കാണാനാകൂ. അഭിപ്രായ സര്‍വേയിലൂടെയാണ് ഏജന്‍സി വിവരശേഖരണം നടത്തിയതെന്നും ശാസ്ത്രീയരീതി സ്വീകരിച്ചിട്ടില്ലെന്നുമുള്ള കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണത്തിന് യാതൊരു പ്രസക്തിയുമില്ല. മറ്റു രാജ്യങ്ങളൊന്നും ഇതുപോലുള്ള ആരോപണങ്ങള്‍ ഉന്നയിച്ചിട്ടില്ല.

2014ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വിഭവവിതരണത്തിലുണ്ടായ നഗ്നമായ ചൂഷണമാണ് ഇത്തരമൊരു പതനത്തിന്റെ അടിസ്ഥാനകാരണം. ചെറിയൊരു ശതമാനം വരുന്ന കോര്‍പറേറ്റുകളുടെ താല്‍പര്യസംരക്ഷണത്തിനായിരുന്നു മോദി ഭരണകൂടം പ്രാധാന്യം നല്‍കിയത്. എല്ലാവര്‍ക്കും തുല്യമായി ലഭിക്കേണ്ട രാജ്യത്തിന്റെ വിഭവങ്ങളും അവസരങ്ങളും ചെറിയൊരു ശതമാനം കോര്‍പറേറ്റുകള്‍ക്ക് മാത്രമായി നീക്കിവച്ചു. ഭൂരിപക്ഷംവരുന്ന സാധാരണ ജനതയില്‍ അതിന്റെ പ്രത്യാഘാതം പ്രതിഫലിക്കാന്‍ ഏറെ താമസമുണ്ടായില്ല. തൊഴിലില്ലായ്മ പെരുകി. ഉള്ള തൊഴിലുകള്‍ പലര്‍ക്കും നഷ്ടപ്പെട്ടു. തൊഴില്‍നിയമങ്ങള്‍ പലതും കോര്‍പറേറ്റുകള്‍ക്ക് അനുകൂലമായി തിരുത്തിയെഴുതിയതിന്റെ ഫലമായിട്ടായിരുന്നു ഭീമമായ തൊഴില്‍നഷ്ടം സംഭവിച്ചത്. ഇതിന്റെയൊക്കെ ആകെത്തുകയാണ് രാജ്യത്തെ പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും ക്രമാതീതമായ വര്‍ധന.

വായു, വെള്ളം, ഭക്ഷണം, വസ്ത്രം എന്നിവ ഓരോ പൗരന്റെയും മാറ്റിവയ്ക്കാന്‍പറ്റാത്ത അടിസ്ഥാന ആവശ്യങ്ങളാണ്. അവന്റെ ഭരണഘടനാപരമായ അവകാശമാണ്. എന്നാല്‍, ഇതെല്ലാം തുല്യമായ രീതിയിലല്ല ഇന്നത്തെ ഇന്ത്യയില്‍ വിതരണം ചെയ്യപ്പെടുന്നത്. അതിനാല്‍ പട്ടിണി വര്‍ധിക്കുന്നതില്‍ അത്ഭുതപ്പെടാനില്ല.

ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും വര്‍ഗീയ കാര്‍ഡിറക്കി ജനങ്ങളെ കബളിപ്പിച്ച് അധികാരത്തില്‍ തുടരുകയാണ് മോദി സര്‍ക്കാര്‍. അടുത്ത തെരഞ്ഞെടുപ്പിലും ഇതേ തന്ത്രമായിരിക്കും മോദി സര്‍ക്കാര്‍ ആവര്‍ത്തിക്കുക. വിശക്കുന്ന ഇന്ത്യ അപ്പോഴും തമസ്‌ക്കരിക്കപ്പെടും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിൽ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം കൂട്ടി, ഇൻഷുറൻസ് ഇല്ലെങ്കിൽ വീസ പുതുക്കാനാവില്ല

uae
  •  2 months ago
No Image

നാലു ദിവസത്തിനിടെ ഹിസ്‌ബുല്ലയുടെ നേതാക്കളുൾപ്പെടെ 250 അംഗങ്ങളെ വധിച്ചെന്ന് ഇസ്റാഈൽ

International
  •  2 months ago
No Image

ദുബൈ; നമ്പർ പ്ലേറ്റുകൾ ലേലത്തിന്

uae
  •  2 months ago
No Image

കോഴിക്കോട് വിദ്യാര്‍ഥികള്‍ക്കിടയില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ യുവാക്കള്‍ പിടിയില്‍

Kerala
  •  2 months ago
No Image

എഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരായ ഡിജിപിയുടെ റിപ്പോര്‍ട്ട് നാളെ സര്‍ക്കാരിന് സമര്‍പ്പിക്കും

Kerala
  •  2 months ago
No Image

വയനാട് ദുരന്തം; കേന്ദ്ര സഹായം വൈകുന്നതില്‍ നിലപാട് വ്യക്തമാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം

Kerala
  •  2 months ago
No Image

എസ്എടി ആശുപത്രിയിലെ വൈദ്യുതി തടസം; മനഃപൂര്‍വമായ വീഴ്ചയെന്ന് റിപ്പോര്‍ട്ട്; ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago
No Image

പരോളില്‍ നാട്ടിലിറങ്ങി അവധി തീരാനിരിക്കെ വീട്ടില്‍ ചാരായം വാറ്റല്‍; ബി.ജെ.പി പ്രവര്‍ത്തകനായ കൊലക്കേസ് പ്രതി ഓടി രക്ഷപ്പെട്ടു

Kerala
  •  2 months ago
No Image

തിരുവനന്തപുരം സ്വദേശിയുടെ യാത്ര തടഞ്ഞ് എയർ ഇന്ത്യ,എമിറേറ്റ്സ് ഐഡിയുടെ ഒറിജിനൽ കൈവശമില്ല

uae
  •  2 months ago
No Image

ചത്തീസ് ഗഡില്‍ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍; 30 മാവോയിസ്റ്റുകളെ വധിച്ചു

National
  •  2 months ago