10 കോടിയിലേറെ പി.സികളെ ബാധിക്കുന്ന തീരുമാനവുമായി മൈക്രോസോഫ്റ്റ്; വിന്‍ഡോസ് 10 ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക
വിന്‍ഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റത്തിനുള്ള സപ്പോര്‍ട്ട് അവസാനിപ്പിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്. ഇതോടെ 24 കോടി പേഴ്‌സണല്‍ കംമ്പ്യൂട്ടറുകള്‍ക്കുള്ള സാങ്കേതിക സപ്പോര്‍ട്ടാണ് അവസാനിക്കുന്നത്. ഇതോടെ ലോകത്ത് ആകമാനം വലിയ തോതില്‍ ഇ-വേസ്റ്റ് കുമിഞ്ഞ് കൂടാന്‍ ഇടയുണ്ടെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്.മൈക്രോസോഫ്റ്റിന്റെ തീരുമാനം നടപ്പിലായാല്‍ ഏകദേശം 48 കോടി കിലോഗ്രാം ഭാരമുള്ള ഇലക്ട്രോണിക് മാലിന്യം സൃഷ്ടിക്കപ്പെടും. ഇത് 3,20,000 കാറുകള്‍ക്ക് തുല്യമാണെന്നാണ് കണക്കുകൂട്ടല്‍.
2025 ഒക്ടോബറോടെ വിന്‍ഡോസ് 10നുള്ള സപ്പോര്‍ട്ട് നിര്‍ത്തലാക്കാനാണ് മൈക്രോസോഫ്റ്റ് ലക്ഷ്യമിടുന്നത്. 2028 ഒക്ടോബര്‍ വരെ വിന്‍ഡോസ് 10 ഉപകരണങ്ങള്‍ക്ക് സുരക്ഷാ അപ്‌ഡേറ്റുകള്‍ നല്‍കുമെന്നും മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചു. അതിന് വാര്‍ഷിക നിരക്ക് ഈടാക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. നൂതന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യകളെ പിസികളിലേക്ക് കൊണ്ടുവരും വിധമായിരിക്കും വരാനിരിക്കുന്ന ഒഎസ്. ഇത് മന്ദഗതിയില്‍ പോകുന്ന പിസി വിപണിയ്ക്ക് പ്രയോജനമാകുമെന്നാണ് വിലയിരുത്തല്‍. ഒഎസ് സപ്പോര്‍ട്ട് അവസാനിച്ചാലും വര്‍ഷങ്ങളോളം പല പിസികളും ഉപയോഗിക്കാനാവുമെങ്കിലും സുരക്ഷാ അപ്‌ഡേറ്റുകളില്ലാത്തതിനാല്‍ ആവശ്യക്കാര്‍ കുറയുമെന്നാണ് ടെക്ക് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
സുരക്ഷാ പ്രശ്നങ്ങൾ കാരണം ഗെയിമർമാർ,ഓഫീസ് ജോലിക്കാർ മുതലായവരൊക്കെ വിൻഡോസ് ഉപയോഗിക്കാനാണ് താത്പര്യപ്പെടുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
Content Highlights:Microsoft ending support for Windows 10
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."