HOME
DETAILS
MAL
കുട്ടനാടും ചെങ്ങന്നൂരും മുങ്ങുന്നു; ആയിരങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു
backup
October 19 2021 | 05:10 AM
ജലീല്‍ അരൂക്കുറ്റി
ആലപ്പുഴ: അണക്കെട്ടുകള്‍ തുറക്കുകയും കിഴക്കന്‍ പ്രദേശങ്ങളില്‍ നിന്ന് മലവെള്ളത്തിന്റെ വരവ് വര്‍ധിക്കുകയും ചെയ്തതോടെ കുട്ടനാടും അപ്പര്‍കുട്ടനാടും ചെങ്ങന്നൂരും വെള്ളത്തില്‍ മുങ്ങുന്നു. ഇന്നലെ മഴയ്ക്ക് ശമനം ലഭിച്ചെങ്കിലും ചെങ്ങന്നൂര്‍, കുട്ടനാട്, മാവേലിക്കര, കാര്‍ത്തികപ്പള്ളി താലൂക്കുകളിലെ പല പ്രദേശങ്ങളിലും ജനനിരപ്പ് കഴിഞ്ഞദിവസത്തേക്കാള്‍ വര്‍ധിക്കുകയായിരുന്നു. കക്കി ഡാം തുറന്നുവിട്ടതോടെ രാത്രിയോടെ കുട്ടനാട്ടിലും ചെങ്ങന്നൂരും പൂര്‍ണമായി മുങ്ങുന്ന സാഹചര്യമായി. പമ്പാ അണക്കെട്ടും മൂഴിയാര്‍ അണക്കെട്ടും കൂടി തുറന്നുകഴിഞ്ഞാല്‍ പമ്പ, അച്ചന്‍കോവില്‍, മണിമല നദികളിലെ ജലനിരപ്പ് കൂടുതല്‍ അപകടരമായി മാറും. ഇന്ന് മുതല്‍ രണ്ട് ദിവസം മഴശക്തമാകുമെന്ന പ്രവചനം കൂടുതല്‍ ഭീതി സൃഷ്ടിച്ചിരിക്കുകയാണ്.
കുട്ടനാട്ടിലെ കൈനകരി, മങ്കൊമ്പ്, കാവാലം, നെടുമുടി അപ്പര്‍കുട്ടനാട്ടിലെ വീയപുരം, പള്ളിപ്പാട്, മുട്ടാര്‍, തലവടി, തകഴി, എടത്വ, ചെറുതന, ചെങ്ങന്നൂരിലെ പാണ്ടനാട്, വെണ്‍മണി, മുളക്കുഴ, ചെറിയനാട് പഞ്ചായത്തുകളും ചെങ്ങന്നൂര്‍ നഗരസഭയുടെ വിവിധ പ്രദേശങ്ങളിലുമാണ് വ്യാപകമായ നാശനഷ്ടം. നൂറുകണക്കിന് വീടുകള്‍ പൂര്‍ണമായി വെള്ളത്തില്‍ മുങ്ങുകയും വ്യാപകമായ കൃഷിനാശം സംഭവിക്കുകയും ചെയ്തു. നദികള്‍ക്ക് സമീപമുള്ളവരെ പൂര്‍ണമായും മാറ്റിപാര്‍പ്പിച്ചു. ഇന്നലെ രാത്രി വരെ ആയിരത്തോളം കുടുംബങ്ങളിലെ ക്യാംപുകളിലേക്ക് മാറ്റി. വീടുകള്‍ ഉപേക്ഷിച്ചു വളര്‍ത്തുമൃഗങ്ങളുമായി ബന്ധുവീടുകളിലേക്ക് പാലയാനം ചെയ്യുന്നവരുടെ എണ്ണവും വര്‍ധിച്ചു. മന്ത്രിതല യോഗം അടിയന്തരമായി ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."