ഓണക്കാലത്ത് വിലകുറച്ച് വില്‍പന കൂട്ടാന്‍ കണ്‍സ്യൂമര്‍ഫെഡ്
തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങള്‍ക്ക് വിലകുറച്ച് ഓണവിപണിയില്‍ കാര്യക്ഷമമായി ഇടപെടാന്‍ കണ്‍സ്യൂമര്‍ഫെഡ് തീരുമാനം. നിലവില്‍ സബ്‌സിഡിയില്‍ വില്‍പന നടത്തുന്ന സാധനങ്ങള്‍ക്കു പുറമേയാണിത്. കനത്ത വിലക്കയറ്റത്തിനിടയില്‍ സാധാരണക്കാരായ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനു വേണ്ടിയാണിത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും ഓണക്കച്ചവടം കൊഴുപ്പിക്കാന്‍ തന്നെയാണ് കണ്‍സ്യൂമര്‍ഫെഡ് ലക്ഷ്യമിടുന്നത്. പ്രാഥമിക സഹകരണ സംഘങ്ങളും തൃശ്ശൂര്‍ ജില്ലാ സഹകരണ ബാങ്കും നല്‍കിയ 70 കോടിയോളം രൂപയുടെ വായ്പ ചെലവഴിച്ചാണ് കണ്‍സ്യൂമര്‍ഫെഡ് ഓണക്കച്ചവടത്തിനിറങ്ങുന്നത്.
അത്തംനാളില്‍ തുടങ്ങി ഉത്രാടത്തിന് വൈകുന്നേരം വരെ പ്രവര്‍ത്തിക്കുന്ന 2,500 ഓണച്ചന്തകള്‍ ആരംഭിക്കും. പ്രാഥമിക സഹകരണ സംഘങ്ങളുടെ സഹകരണത്തോടെയാണിത്. ഓണം കണ്‍സ്യൂമര്‍ഫെഡിനൊപ്പം എന്ന മുദ്രാവാക്യം പ്രചരിപ്പിച്ച് വിപണി പിടിക്കാനാണ് അധികൃതരുടെ ശ്രമം.
പതിമൂന്ന് സബ്‌സിഡി ഇനങ്ങളാണ് കണ്‍സ്യൂമര്‍ഫെഡില്‍ നിന്ന് നല്‍കുന്നത്. അരിയും പഞ്ചസാരയും ഇതില്‍ ഉള്‍പ്പെടുന്നു. 27 ഇനം സാധനങ്ങള്‍ പൊതുവിപണിയിലേതിനേക്കാള്‍ പരമാവധി വില കുറച്ചാണ് വില്‍ക്കുന്നത്. കാര്‍ഡ് ഒന്നിന് അഞ്ച് കിലോ അരി, ഒരു കിലോ പഞ്ചസാര, രണ്ടുകിലോ പച്ചരി, 500 ഗ്രാം വീതം ചെറുപയര്‍, വന്‍പയര്‍, പരിപ്പ്, കടല, ഉഴുന്ന്, ഉള്ളി, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിവയാണ് സബ്‌സിഡി നിരക്കില്‍ ലഭിക്കുക. 40 ഇനങ്ങള്‍ അടങ്ങുന്ന ഒരു ബാസ്‌കറ്റും ലഭ്യമാക്കും. ഓണച്ചന്തകള്‍വഴി നിലവിലെ സബ്‌സിഡി നഷ്ടത്തില്‍ ഗണ്യമായ കുറവു വരുത്താനാകുമെന്ന പ്രതീക്ഷയിലാണ് കണ്‍സ്യൂമര്‍ഫെഡ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."